കണ്ണൂരില്‍ സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസിന് തീയിട്ടു; സംഭവം രാഷ്ട്രീയ വിശദീകരണ യോഗത്തിന് പിന്നാലെ

പൂട്ടിയിട്ട ഓഫീസ് വൈകിട്ട് തുറന്നപ്പോഴാണ് തീയിട്ട വിവരം അറിയുന്നത്. പോസ്റ്ററുകളും കൊടി, തോരണങ്ങളും കത്തി നശിച്ചു. വൈകിട്ട് സിപിഎം രാഷ്ട്രീയ വിശദീകരണ യോഗം സംഘടിപ്പിച്ചിരുന്നു

Kannur CPM office arson after post-election clashes in Panur
Kannur CPM office arson after post-election clashes in Panurscreen grab
Edited by :ആതിര അഗസ്റ്റിന്‍
Last Updated :22 ഡിസംബർ 2025, 9:10 pm IST

കണ്ണൂര്‍: തെരഞ്ഞെടുപ്പിന് പിന്നാലെ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന പാനൂര്‍ പാറാട് സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ തീയിട്ടു. പൂട്ടിയിട്ട ഓഫീസ് വൈകിട്ട് തുറന്നപ്പോഴാണ് തീയിട്ട വിവരം അറിയുന്നത്. പോസ്റ്ററുകളും കൊടി, തോരണങ്ങളും കത്തി നശിച്ചു. വൈകിട്ട് സിപിഎം രാഷ്ട്രീയ വിശദീകരണ യോഗം സംഘടിപ്പിച്ചിരുന്നു. യോഗ സ്ഥലത്തേക്ക് കൊടി എടുക്കാന്‍ ഓഫീസ് തുറന്നപ്പോഴാണ് സംഭവം അറിയുന്നത്. തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസുകൂടിയായിരുന്നു ഇത്.

സിപിഎം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് ഉള്‍പ്പെടെയുള്ളവര്‍ വിശദീകരണ യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. സംഭവത്തിന് പിന്നില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകരാണെന്ന് സിപിഎം ആരോപിച്ചു. അടച്ചിട്ട ഓഫീസിന്റെ എയര്‍ഹോളിലൂടെ പെട്രോള്‍ ഒഴിച്ച് തീയിട്ടതാകാമെന്നാണ് സിപിഎം പറയുന്നത്.

കുന്നോത്തുപറമ്പ് പഞ്ചായത്ത് ഭരണം യുഡിഎഫ് പിടിച്ചതിനു പിന്നാലെ പാനൂര്‍, പാറാട് മേഖലകളില്‍ സംഘര്‍ഷമുണ്ടായിരുന്നു. വടിവാള്‍ ഉള്‍പ്പെടെ ആയുധങ്ങളുമായി സിപിഎം പ്രവര്‍ത്തകര്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് നിരവധിപ്പേര്‍ ഇനിയും അറസ്റ്റിലാകാനുണ്ട്. ഇവര്‍ക്കായി അന്വേഷണം നടക്കുന്നതിനിടെയാണ് ഓഫീസില്‍ തീയിട്ട സംഭവം നടക്കുന്നത്.

News Now

Summary

Kannur CPM office arson after post-election clashes in Panur

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates