മയ്യില്‍കുറ്റിയാട്ടൂര്‍ ചെറുവത്തലമൊട്ട സ്വദേശി ഷാബു പഴയക്കല്‍ ആണ് മരിച്ചത്

Kannur native who went missing in Sharjah found dead
Kannur native who went missing in Sharjah found dead
Last Updated :19 January 2026, 8:32 pm IST

News Now

കണ്ണൂര്‍: ഷാര്‍ജയില്‍ കാണാതായ കണ്ണൂര്‍ സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഷാര്‍ജയിലെ ജുബൈല്‍ ബീച്ചില്‍ ആണ് മയ്യില്‍കുറ്റിയാട്ടൂര്‍ ചെറുവത്തലമൊട്ട സ്വദേശി ഷാബു പഴയക്കലിനെ (43) മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

അജ്മാനിലെ സ്വകാര്യ കമ്പനിയില്‍ സെക്യൂരിറ്റി ഗാര്‍ഡായി ജോലിചെയ്യുകയായിരുന്നു ഷാബു പഴയക്കല്‍. ഒരാഴ്ചയോളമായി കാണാത്തതിനാല്‍ ബന്ധുക്കളും നാട്ടുകാരും അന്വേഷിക്കുകയായിരുന്നു. സുഹൃത്തുക്കളെ കാണാനെന്നുപറഞ്ഞ് അജ്മാനിലെ ക്യാമ്പില്‍നിന്ന് കമ്പനിയുടെ വാഹനത്തില്‍ ഷാര്‍ജ ജുബൈല്‍ ബസ് സ്റ്റേഷനില്‍ കഴിഞ്ഞയാഴ്ച ഇറങ്ങിയിരുന്നു. പിന്നീട് യാതൊരു വിവരവുമുണ്ടായില്ല. മൊബൈല്‍ ഫോണ്‍ മ്യൂട്ട് ചെയ്ത് മുറിയില്‍ത്തന്നെ കണ്ടെത്തിയിരുന്നു.

പിന്നീട് ഷാര്‍ജ പോലിസ് വിവരമറിയിച്ചതിനെത്തുടര്‍ന്ന് നാട്ടുകാര്‍ മൃതദേഹം തിരിച്ചറിഞ്ഞു. പരേതനായ മാധവന്റെയും യശോദയുടെയും മകനാണ്. ഭാര്യ: വിജിഷ, മകള്‍: ഇവാനിയ.

Summary

Kannur native who went missing in Sharjah found dead, body found on Jubail beach.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates