
കണ്ണൂര്‍ സൂരജ് വധക്കേസ്: ശിക്ഷാവിധി ഇന്ന്; ടി കെ രജീഷ് ഉള്‍പ്പെടെ 12 സിപിഎം പ്രവര്‍ത്തകര്‍ പ്രതികള്‍
രാഷ്ട്രീയ വൈരാഗ്യം മൂലം സൂരജിനെ ബോംബ് എറിഞ്ഞ് വീഴ്ത്തി വെട്ടിക്കൊലപ്പെടുത്തി എന്നാണ് കേസ്

കണ്ണൂര്‍: കണ്ണൂര്‍ മുഴപ്പിലങ്ങാട് ബിജെപി പ്രവര്ത്തകന് എളമ്പിലായി സൂരജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ വിധി ഇന്ന്. സിപിഎം നേതാക്കളും പ്രവര്‍ത്തകരും ഉള്‍പ്പെടെ 12 പേരാണ് പ്രതികള്‍. തലശ്ശേരി ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിക്കുന്നത്.
ടി പി ചന്ദ്രശേഖരന് വധക്കേസില്‍ ശിക്ഷിക്കപ്പെട്ട ടി കെ രജീഷും പ്രതികളില്‍ ഉള്‍പ്പെടുന്നു. 2005 ഓഗസ്റ്റ് ഏഴിന് ഓട്ടോയിലെത്തിയ അക്രമി സംഘം രാഷ്ട്രീയ വൈരാഗ്യം മൂലം സൂരജിനെ ബോംബ് എറിഞ്ഞ് വീഴ്ത്തി വെട്ടിക്കൊലപ്പെടുത്തി എന്നാണ് കേസ്.
മുഴപ്പിലങ്ങാട്ടെ പി കെ ഷംസുദ്ദീന്, ടി കെ രജീഷ്, കൊളശ്ശേരി എന്‍ വി യോഗേഷ്, എരഞ്ഞോളിയിലെ കെ ഷംജിത്ത്, കൂത്തുപറമ്പ് നരവൂരിലെ പി എം മനോരാജ്, മുഴപ്പിലങ്ങാട്ടെ എന്‍ സജീവന്, പ്രഭാകരന് മാസ്റ്റര്‍, കെ വി പത്മനാഭന്, എം രാധാകൃഷ്ണന്, എന്‍ കെ പ്രകാശന്, പ്രദീപന്, ടി പി രവീന്ദ്രന് എന്നിവരാണ് കേസിലെ പ്രതികള്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
രാഹുലിന്റെയും പ്രിയങ്കയുടേയും അറസ്റ്റ്: നാളെ സംസ്ഥാനത്ത് കോണ്‍ഗ്രസ് പ്രതിഷേധം

'നാല് ആന്‍ജിയോപ്ലാസ്റ്റി ചെയ്ത് കഴിഞ്ഞാൽ കമ്മീഷൻ, കഷ്ടം ആണ് കേട്ടോ'; മുഖ്യമന്ത്രിയുടെ വാദം തള്ളി ഡോ.സൗമ്യ സരിൻ (വിഡിയോ)

എംപിമാരുടെ ആവശ്യം പ്രോട്ടോക്കോള്‍ വിരുദ്ധം, നാലു മണിവരെ ആരും കൂടിക്കാഴ്ചയ്ക്ക് സമയം തേടിയില്ല; വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്

അയ്യർ 'ഷോ'... നായകന്റെ സെഞ്ച്വറിയിൽ വിൻഡീസിനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ ജയം

Related News


അതിതീവ്ര ന്യൂനമര്‍ദ്ദം ഇന്ന് രാത്രി കര തൊടും; വെള്ളിയാഴ്ച വരെ ശക്തമായ മഴ, ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

പുനഃസംഘടിപ്പിച്ച സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്; പി ജയരാജനും എംബി രാജേഷും ശിവന്‍കുട്ടിയും പങ്കെടുക്കും
