കരമന അഖില്‍ വധം: മുഖ്യ പ്രതി സുമേഷ് ഉള്‍പ്പെടെ മുഴുവന്‍ പ്രതികളും പിടിയില്‍

വോട്ടെടുപ്പ് ദിനം പാപ്പനംകോടിലെ ബാറില്‍ വച്ചുണ്ടായ തര്‍ക്കമാണ് അതിക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചത്.

akhil murder
കരമന അഖില്‍ വധം: മുഴുവന്‍ പ്രതികളും പിടിയില്‍ Source by : വിഡിയോ സ്ക്രീന്‍ഷോട്ട്
Last Updated :12 May 2024, 9:39 pm IST

കരമന അഖില്‍ വധക്കേസില്‍ മുഖ്യ പ്രതികളിലൊരായ സുമേഷ് പിടിയില്‍. ഇതോടെ കേസില്‍ നേരിട്ട് പങ്കുളള മുഴുവന്‍ പ്രതികളും പിടിയിലായി. കേസിലെ പ്രധാന പ്രതികളായ അഖില്‍ എന്ന അപ്പുവും വിനീത് രാജും നേരത്തെ പിടിയിലായിരുന്നു. ഗൂഢാലോചനയില്‍ പങ്കുള്ള അനീഷ്, ഹരിലാല്‍, കിരണ്‍, കിരണ്‍ കൃഷ്ണ എന്നിവരുംപിടിയിലായിരുന്നു.

മുഖ്യപ്രതി അഖിലിനെ ഇന്ന് പുലര്‍ച്ചയോടെ തമിഴ്‌നാട്ടിലെ വെള്ളിലോഡില്‍നിന്നാണ് പിടികൂടിയത്. രാവിലെ തിരുവനന്തപുരം ഫോര്‍ട്ട് സ്റ്റേഷനിലെത്തിച്ചു. രാജാജി നഗറില്‍ നിന്നാണ് വിനീത് രാജിനെ ഷാഡോ പൊലീസ് പിടികൂടിയത്.

കരുമം ഇടഗ്രാമം മരുതൂര്‍കടവ് പ്ലാവിള വീട്ടില്‍ കുമാറിന്റെയും സുനിതയുടെയും മകന്‍ അഖില്‍ (26) ആണ് കൊല്ലപ്പെട്ടത്. കാറിലെത്തിയ സംഘം അഖിലിനെ വീട്ടില്‍നിന്നു വിളിച്ചിറക്കി കൊണ്ടുപോയി മര്‍ദിച്ചശേഷം കമ്പിവടി കൊണ്ട് തലയ്ക്കടിക്കുകയും ദേഹത്തേക്കു കല്ലെടുത്തിടുകയും ചെയ്തുവെന്നാണു വിവരം. വീടിനോടുചേര്‍ന്ന് പെറ്റ്ഷോപ് നടത്തുകയായിരുന്നു അഖില്‍. ഇവിടെനിന്നാണ് സംഘം പിടിച്ചുകൊണ്ടു പോയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വോട്ടെടുപ്പ് ദിനം പാപ്പനംകോടിലെ ബാറില്‍ വച്ചുണ്ടായ തര്‍ക്കമാണ് അതിക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചത്. കൊല്ലപ്പെട്ട അഖിലും വിനീതും തമ്മില്‍ തര്‍ക്കമുണ്ടായി. ഇതിന്റെ പകവീട്ടാനാണ് ഗുണ്ടാസംഘം പട്ടാപ്പകല്‍ വീടിന് സമീപത്ത് വച്ച്അഖിലിനെ ക്രൂരമായി മര്‍ദ്ദിച്ച് കൊന്നതെന്നാണ് വിവരം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics

News Now