
കഴുത്തില്‍ കമ്പ് തുളച്ചു കയറി യുവാവ് മരിച്ചു; വീണത് കരിപ്പൂര്‍ വിമാനത്താവളത്തിനടുത്തുള്ള വ്യൂ പോയിന്റില്‍ നിന്ന്
വ്യൂ പോയിന്റില്‍ നിന്നുള്ള വീഴ്ചയ്ക്കിടെ ജിതിന്റെ കഴുത്തില്‍ കമ്പ് തറച്ചുകയറി.
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തിലെ കാഴ്ചകള്‍ കാണാന്‍ സുഹൃത്തുക്കള്‍ക്കൊപ്പം എത്തിയ യുവാവ് വെങ്കുളത്ത് വ്യൂ പോയിന്റില്‍ നിന്നു വീണു മരിച്ചു. മലപ്പുറം മുണ്ടുപറമ്പ് തച്ചഞ്ചേരി ജനാര്‍ദ്ദനന്റെ മകന് ജിതിന് (30) ആണ് മരിച്ചത്.
WHAT TO READ NEXT

'അടിച്ച്' ആഘോഷിക്കാം!; ബാറുകള്‍ നാളെ രാത്രി 12 മണിവരെ
വ്യൂ പോയിന്റില്‍ നിന്നുള്ള വീഴ്ചയ്ക്കിടെ ജിതിന്റെ കഴുത്തില്‍ കമ്പ് തറച്ചുകയറി. ഗുരുതരാവസ്ഥയില്‍ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
പുലര്‍ച്ചെ അഞ്ചരയോടെ വ്യൂ പോയിന്റില്‍ നിന്ന് യുവാവ് വീണെന്നാണ് പൊലീസിനു വിവരം ലഭിക്കുന്നത്. തുടര്‍ന്ന് പൊലീസ് എത്തി നാട്ടുകാരുടെ സഹായത്തോടെ യുവാവിനെ ആശുപത്രിയിലേക്കു മാറ്റിയത്. സംഭവത്തില്‍ കരിപ്പൂര്‍ പൊലീസ് അന്വേഷണം നടത്തി വരികയാണ്. അപകടസാധ്യത ഉള്ളതിനാല്‍ ഇവിടെ പൊലീസ് നേരത്തെ മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചിരുന്നു.
News Now
മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
Summary
Karipur viewpoint accident leads to a young man's tragic death near Karipur airport
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



