രാത്രി മുതൽ തുടങ്ങിയ ആചാരങ്ങൾ ഇന്ന് ഉച്ചവരെ നീണ്ടുനിൽക്കും

ഫയല്‍ ചിത്രം
Last Updated :20 January 2024, 9:04 am IST

News Now

തിരുവനന്തപുരം; പിതൃസ്മരണയിൽ ഇന്ന് കർക്കടക വാവുബലി ആചരിച്ച് വിശ്വാസികൾ. രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് കർക്കടക വാവു ദിനത്തിൽ ബലിതർപ്പണം നടക്കുന്നത്. രാത്രി മുതൽ തുടങ്ങിയ ആചാരങ്ങൾ ഇന്ന് ഉച്ചവരെ നീണ്ടുനിൽക്കും. ബലിയിടാൻ ഏറെ പേരെത്തുന്നത് ആലുവ, തിരുവല്ലം, വർക്കല എന്നിവിടങ്ങളിലാണ്. ഇവിടങ്ങളിൽ രാത്രി മുതൽ തന്നെ വിശ്വാസികൾ എത്തുന്നുണ്ട്. 

കൊവിഡ് വ്യാപനത്തെ തുടർന്നാണ് കഴിഞ്ഞ രണ്ട് വർഷവും കർക്കടക വാവ് ദിനത്തിൽ ബലിതർപ്പണം അനുവദിച്ചിരുന്നില്ല. ഇത്തവണ വൻ ഒരുക്കങ്ങളാണ് ആലുവ, തിരുവല്ലം, വർക്കല എന്നിവിടങ്ങളിൽ ഉൾപ്പടെ നടത്തിയത്. വിവിധ ജില്ലകളിൽ ആവശ്യമായ ക്രമീകരണങ്ങൾ ഉറപ്പു വരുത്താൻ ജില്ലാ കളക്ടർമാർക്ക് ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ പ്രത്യേക നിർദേശം നൽകി. എല്ലാവിധ സുരക്ഷാ സൗകര്യങ്ങൾ ഏർപ്പെടുത്തിയും ഹരിത ചട്ടങ്ങൾ പാലിച്ചുമാണ് ഇത്തവണത്തെ ചടങ്ങുകൾ പുരോഗമിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates