News Now
ഖുല വഴി വിവാഹമോചനം; മഹറും സ്വർണ്ണാഭരണങ്ങളും ഭർത്താവിന് തിരികെ നൽകണമെന്ന് കുടുംബ കോടതി ഉത്തരവ്
മണ്ഡല-മകരവിളക്ക് തീര്ത്ഥാടനം; മുഖ്യമന്ത്രിയും ദേവസ്വംമന്ത്രിയും നാളെ ശബരിമലയില്

മിസോറമിനെ 83 റൺസിൽ ഒതുക്കി; കേരള വനിതകൾക്ക് തകർപ്പൻ ജയം

'ഓരോ വീടും ജന്തർ മന്തർ ആകണം, അവകാശങ്ങൾ ചോദിക്കാനുള്ള ഊർജം നമുക്ക് ഉണ്ടാകണം'; പ്രതിഷേധത്തിന് പിന്തുണയുമായി റിമ

മഞ്ചേശ്വരം: കേരളത്തിലേക്കുള്ള മെഡിക്കൽ ഓക്സിജൻ വിതരണം വിലക്കി കർണാടക സർക്കാർ. ഇന്നലെ മംഗളൂരുവിലെ പ്ലാൻറിൽ ഓക്സിജൻ എടുക്കാനായി എത്തിയപ്പോഴാണ് വിലക്ക് വിവരം അറിഞ്ഞത്. ദക്ഷിണ കന്നട ജില്ല ഡെപ്യൂട്ടി കമീഷണറുടെ ഉത്തരവ് ചൂണ്ടിക്കാട്ടി ഓക്സിജൻ നൽകാൻ കഴിയില്ലെന്ന് പ്ലാന്റ് അധികൃതർ അറിയിക്കുകയായിരുന്നു.
കർണാടകയിൽ ഓക്സിജൻ ക്ഷാമമുണ്ടെന്നും ഇതര സംസ്ഥാനങ്ങളിലേക്ക് കൊടുക്കരുതെന്ന് സർക്കാർ നിർദേശമുണ്ടെന്നും പ്ലാൻറ് അധികൃതർ അറിയിച്ചു.
മംഗളൂരുവിലെ ബൈകമ്പാടി മലബാർ ഓക്സിജൻ പ്ലാൻറിൽനിന്നാണ് ചില വടക്കൻ ജില്ലകളിലേക്ക് ഓക്സിജൻ എത്തിക്കുന്നത്. കാസർകോട് ജില്ലയിലെ ചില സ്വകാര്യ ആശുപത്രി ജീവനക്കാർ പതിവുപോലെ ഓക്സിജൻ സിലിണ്ടറുകൾ എടുക്കാൻ ചെന്നപ്പോഴാണ് വിലക്ക് ചൂണ്ടിക്കാട്ടി ഓക്സിജൻ നൽകാൻ കഴിയില്ലെന്ന് പ്ലാന്റ് അധികൃതർ അറിയിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


