ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിച്ച ഷെട്ടാര്‍ ഇന്നലെയാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

ജഗദീഷ് ഷെട്ടര്‍/ ഫെയ്‌സ്ബുക്ക്‌
Last Updated :20 January 2024, 9:19 am IST

News Now

ബംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏഴ് സ്ഥാനാര്‍ഥികളെ കൂടി പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ബിജെപി മുന്‍ നേതാവുമായ ജഗദീഷ് ഷെട്ടാര്‍ ഹുബ്ലി- ധാര്‍വാര്‍ഡ് സെന്‍ട്രലില്‍ മത്സരിക്കും. ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിച്ച ഷെട്ടാര്‍ ഇന്നലെയാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈക്കെതിരെ ഷിഗോണില്‍ മുഹമ്മദ് യൂസഫ് സവനൂര്‍ മത്സരിക്കും.

തനിക്ക് മത്സരിക്കാന്‍ ടിക്കറ്റ് നല്‍കാത്തതിന്റെ കാരണമെന്തെന്ന്് ഷെട്ടാര്‍ ബിജെപി ദേശീയ നേതാക്കളോട് ചോദിച്ചിരുന്നു. തനിക്ക് 67 വയസായി. പ്രായമാണ് തടസമെങ്കില്‍ ബിജെപി ടിക്കറ്റ് നല്‍കിയത് 75 വയസുള്ളവര്‍ക്കാണ്. തനിക്ക് ഏതെങ്കിലും തരത്തിലുള്ള ക്രിമിനല്‍ പശ്ചാത്തലമില്ല. എന്തെങ്കിലും അഴിമതി ആരോപണമില്ല. തന്റെ രാഷ്ട്രീയം ക്ലീന്‍ ചിറ്റാണെന്നും ഷെട്ടാര്‍ പറഞ്ഞു.

ഹുബ്ലി-ധര്‍വാഡില്‍ ഒരു അവസരം കൂടി നല്‍കണമെന്നാണ് ഷെട്ടാര്‍ ബിജെപി നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യം അംഗീകരിക്കാന്‍ നേതൃത്വം തയ്യാറായില്ല. തുടര്‍ന്ന് പാര്‍ട്ടി വിടാന്‍ തീരുമാനിക്കുകയായിരുന്നു. ആറു തവണ ഇവിടെ നിന്നുള്ള ജനപ്രതിനിധിയായിരുന്നു ഷെട്ടാര്‍.

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates