
പ്രഭാകര നൊണ്ടയെ കൊലപ്പെടുത്തിയത് സഹോദരൻ; ക്വട്ടേഷൻ നൽകി, വീട്ടിൽ വച്ച് കുത്തിക്കൊന്നു; അറസ്റ്റ്
സ്വത്തു തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്

കാസർകോട്; മഞ്ചേശ്വരത്ത് വീട്ടിൽ കയറി യുവാവിനെ കൊലപ്പെടുത്തിയ കേസിൽ സഹോദരൻ അറസ്റ്റിൽ. പ്രഭാകര നൊണ്ടയുടെ കൊലപാതകത്തിൽ സഹോദരൻ ജയറാം നൊണ്ട, മൊഗ്രാൽ പുത്തൂർ സ്വദേശി ഇസ്മയിൽ, അട്ടഗോളി സ്വദേശി ഖാലിദ് എന്നിവരാണ് പിടിയിലായത്. സ്വത്തു തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
ജയറാം നൊണ്ട ക്വട്ടേഷൻ നൽകിയാണ് കൊലപാതകം നടത്തിയത്. ആറ് പേരാണ് കൊലപാതക സംഘത്തിലുള്ളതെന്നാണ് കണ്ടെത്തൽ. ഇവരിൽ മൂന്ന് പേർ ഒളിവിലാണ്. സ്വത്ത് വീതംവയ്പ്പിനെ ചൊല്ലിയുള്ള തർക്കം മൂത്തതോടെ, അനുജനെ കൊലപ്പെടുത്താൻ ജേഷ്ഠൻ ക്വട്ടേഷൻ നൽകുകയായിരുന്നു എന്നാണ് പൊലീസ് കണ്ടെത്തൽ.
ശനിയാഴ്ച പുലര്‍ച്ചെയാണ് ക്രൂര കൊലപാതകമുണ്ടായത്. സഹോദരന്‍ ജയറാം നൊണ്ട കത്തി ഉപയോഗിച്ച് കുത്തിക്കൊല്ലുകയായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തൽ. താമസിക്കുന്ന വീട്ടില്‍ വച്ചാണ് പ്രഭാകര നൊണ്ട കൊല്ലപ്പെട്ടത്. കഴുത്തിലും നെഞ്ചിലുമടക്കം നിരവധിയിടങ്ങളിൽ കുത്തേറ്റിരുന്നു. കൊല്ലപ്പെട്ട പ്രഭാകര നോണ്ടയും അമ്മയും ജയറാം നൊണ്ടയും മാത്രമായിരുന്നു വീട്ടില്‍ താമസിക്കുന്നത്. കൊലക്കേസില്‍ അടക്കം നിരവധി കേസുകളില്‍ പ്രതിയാണ് കൊല്ലപ്പെട്ട പ്രഭാകര നോണ്ട. പ്രതി ജയറാം നൊണ്ടയും നിരവധി കേസുകളില്‍ പ്രതിയാണ്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ഇന്നുമുതല്‍ യാത്ര കൂടുതല്‍ സുഖകരം, ജനശതാബ്ദിയില്‍ പുഷ്ബാക്ക് സീറ്റുകള്‍, ആദ്യം തിരുവനന്തപുരം- കണ്ണൂര്‍ ട്രെയിനില്‍

ഇരട്ട ചക്രവാതച്ചുഴി, മറ്റന്നാള്‍ ന്യൂനമര്‍ദ്ദം; ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ, ശക്തമായ കാറ്റ്

'ആഭ്യന്തര കാര്യങ്ങളിലുള്ള അനാവശ്യ ഇടപെടല്‍'; കൂട്ട കസ്റ്റഡിയില്‍ യുഎന്‍ പ്രസ്താവന തള്ളി ഇന്ത്യ

Today's Rashi Phalam October 11| വിദേശയാത്രാ തടസ്സങ്ങൾ മാറും, വിവാഹത്തിൽ സന്തോഷ വാർത്ത



