
ളോഹയൂരി ജേഴ്സിയിട്ട് അച്ചന്മാര് പിച്ചിലേക്ക്; കളത്തില്‍ പാതിരി ഗഡീസ്, ഫെയ്ത്ത് സ്ട്രൈക്കേഴ്സ്, ഹൈറേഞ്ച് വാരിയേഴ്സ്, പാലാ അച്ചായന്‍സ്...
വിവിധ രൂപതകളില്‍ നിന്നുള്ള 16 പ്രമുഖ ടീമുകളാണ് കപ്പുയര്‍ത്താന്‍ മാറ്റുരയ്ക്കുന്നത്

കേരളത്തിന്റെ കായിക ചരിത്രത്തില്‍ ആദ്യമായി വൈദികര്‍ക്കായി ഒരു ക്രിക്കറ്റ് മാമാങ്കം അരങ്ങേറുകയാണ്. പേരുകൊണ്ടും കളിയുടെ ആവേശം കൊണ്ടും ശ്രദ്ധ പിടിച്ചുപറ്റുന്ന 'തൃശൂര്‍ പാതിരി ഗഡീസ്', 'ഫെയ്ത്ത് സ്ട്രൈക്കേഴ്സ് കോട്ടയം', 'ഹൈറേഞ്ച് വാരിയേഴ്സ്' തുടങ്ങിയ കിടിലന്‍ ടീമുകളാണ് ഈ ടൂര്‍ണമെന്റിലെ പ്രധാന ഹൈലൈറ്റ്. മാര്‍ത്തോമാ റോയല്‍സും യാബല്സ് ടൈറ്റന്‍സും ബ്രദേഴ്സ് കോട്ടയവും കളത്തിലെത്തുമ്പോള്‍ ആവേശം വാനോളമുയരും.
പള്ളിമേടകളിലെയും ആരാധനാലയങ്ങളിലെയും തിരക്കുകളില്‍ നിന്ന് ദൈവത്തിന്റെ സ്വന്തം അച്ചന്മാര് നേരിട്ട് പിച്ചിലേക്കെത്തുന്ന 'കത്തനാര് ക്രിക്കറ്റ് ലീഗ്' ഈ മാസം 9, 10 തീയതികളില്‍ കോട്ടയം പുതുപ്പള്ളി ബെയ്ല്‍സ് അരീന ഓവല്‍ ക്രിക്കറ്റ് ടര്‍ഫിലാണ് അരങ്ങേറുന്നത്. സ്ഥിരം ധരിക്കുന്ന ളോഹ മാറ്റിവെച്ച് ജേഴ്സി അണിഞ്ഞ് അച്ചന്മാര് ബാറ്റും പന്തുമായി കളത്തിലിറങ്ങുമ്പോള്‍ സംഗതി കിടുക്കുമെന്നുറപ്പ്!
കേരളത്തിന്റെ തെക്കേ അറ്റം മുതല്‍ വടക്കേ അറ്റം വരെയുള്ള വിവിധ രൂപതകളില്‍ നിന്നുള്ള 16 പ്രമുഖ ടീമുകളാണ് കപ്പുയര്‍ത്താന്‍ മാറ്റുരയ്ക്കുന്നത്. സീറോ-മലബാര്‍, ലത്തീന്‍ കത്തോലിക്ക, സീറോ-മലങ്കര, മലങ്കര ഓര്‍ത്തഡോക്സ്, മാര്‍ത്തോമ്മാ തുടങ്ങി വിവിധ ക്രൈസ്തവ സഭകളില്‍ നിന്നുള്ള വൈദികര്‍ ചരിത്ര മത്സരത്തിനായി അണിനിരക്കും. ഒപ്പം, വടവാതൂര്‍ സെന്റ് തോമസ് സെമിനാരിയിലെ ഡീക്കന്മാരും അതിഥികളായി കളിക്കളത്തിലുണ്ടാകും.
വിവിധ സെമിനാരികളില്‍ ഒന്നിച്ച് പഠിച്ചശേഷം വിവിധ രൂപതകളിലേക്ക് ശുശ്രൂഷയ്ക്കായി പിരിഞ്ഞുപോയ കൂട്ടുകാര്‍ക്ക് വീണ്ടും ഒന്നിച്ചുചേരാനും സൗഹൃദം പുതുക്കാനുമുള്ള വേദി കൂടിയാണിത്. കേരള ക്രിക്കറ്റ് അസോസിയേഷന്റെ മാര്‍ഗനിര്‍ദ്ദേശപ്രകാരമാണ് മത്സരങ്ങള്‍ നടക്കുന്നത് എന്നത് ടൂര്‍ണമെന്റിന്റെ മാറ്റു കൂട്ടുന്നു. കെസിഎ അംഗീകൃത അമ്പയര്‍മാരാണ് മത്സരങ്ങള്‍ നിയന്ത്രിക്കുന്നത്. വിജയികള്‍ക്ക് ട്രോഫിക്കൊപ്പം തിളങ്ങുന്ന 50,000 രൂപ ക്യാഷ് പ്രൈസും ലഭിക്കും.
സമൂഹത്തിലെ തിരക്കുകളില്‍ നിന്നും ഡിജിറ്റല്‍ ലോകത്തിന്റെ ബഹളങ്ങളില്‍ നിന്നും മാറി മാനസികോല്ലാസവും ശാരീരികക്ഷമതയും ഊട്ടിയുറപ്പിക്കുക എന്നതാണ് ഈ ടൂര്‍ണമെന്റിന്റെ പ്രധാന ലക്ഷ്യമെന്ന് സംഘാടകര്‍ പറയുന്നു. കളിപ്രേമികള്‍ക്കായി പുതുപ്പള്ളി ടര്‍ഫിലേക്ക് പ്രവേശനം പൂര്‍ണമായും സൗജന്യമാണ്.
പങ്കെടുക്കുന്ന ടീമുകള്‍
ലിറ്റില്‍ ഫ്ലവര്‍ ക്രിക്കറ്റ് ടീം (തിരുവനന്തപുരം അതിരൂപത) ടീം 01
ലിറ്റില്‍ ഫ്ലവര്‍ ക്രിക്കറ്റ് ടീം (തിരുവനന്തപുരം അതിരൂപത) ടീം 02
ഷെപ്പേഡ്സ് XI (തിരുവല്ല മലങ്കര അതിരൂപത)
ഡിസൈപ്പിള്‍സ് കാഞ്ഞിരപ്പള്ളി (കാഞ്ഞിരപ്പള്ളി രൂപത)
മാവേലിക്കര കൊഹോനോസ് (മാവേലിക്കര രൂപത)
യോബല്സ് ടൈറ്റന്‍സ് (ഡീക്കന്മാര്, വടവാതൂര്‍ സെമിനാരി)
ബ്രദേഴ്സ് കോട്ടയം (കോട്ടയം അതിരൂപത)
ഫെയ്ത്ത് സ്ട്രൈക്കേഴ്സ് കോട്ടയം (ഓര്‍ത്തഡോക്സ് വൈദികര്‍)
മാര്‍ത്തോമാ റോയല്‍സ് (മാര്‍ത്തോമാ വൈദികര്‍)
കത്തനാര് ക്രിക്കറ്റ് ക്ലബ് (ചങ്ങനാശേരി അതിരൂപത)
പാലാ അച്ചായന്‍സ് (പാലാ രൂപത)
ഹൈറേഞ്ച് വാരിയേഴ്സ് (ഇടുക്കി രൂപത)
കോതമംഗലം പ്രീസ്റ്റ് ലീഗ് (കോതമംഗലം രൂപത)
ഏകം (എറണാകുളം-അങ്കമാലി അതിരൂപത)
തൃശൂര്‍ പാതിരി ഗഡീസ് (തൃശൂര്‍ അതിരൂപത)
മലബാര്‍ ഫൈറ്റേഴ്സ് (തലശേരി അതിരൂപത)
News Now
ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
Summary
Kathanar Cricket League: Kerala Priests Trade Cassocks for Jerseys in Puthuppally
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


സ്വപ്നില്‍ അസ്നോദ്കര്‍ കേരള ക്രിക്കറ്റ് ടീം മുഖ്യ പരിശീലകന്; രോഹൻ പ്രേം ചീഫ് സെലക്ടർ

ഗ്രൗണ്ടിൽ പോലും ഇറങ്ങിയില്ല, ചൈനീസ് വനിതാ ക്രിക്കറ്റ് ടീം ഏഷ്യൻ ഗെയിംസിൽ നിന്ന് പുറത്ത്!



