
മുഹമ്മദ് അസ്ഹറുദ്ദീൻ 29 പന്തിൽ 68 റൺസ്; തിരുവനന്തപുരത്തെ തകർത്ത് ആലപ്പി
വിജയത്തുടക്കമിട്ട് ആലപ്പി റിപ്പിള്‍സ്

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് പോരാട്ടത്തില്‍ ഇന്നത്തെ ആദ്യ മത്സരത്തില്‍ ആലപ്പി റിപ്പിള്‍സിന് തകര്‍പ്പന്‍ ജയം. 8 വിക്കറ്റിന് അവര്‍ തിരുവനന്തപുരം റോയല്‍സിനെ വീഴ്ത്തി. ആദ്യം ബാറ്റ് ചെയ്ത തിരുവനന്തപുരത്തെ നിശ്ചിത ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 126 റണ്‍സില്‍ ഒതുക്കാന്‍ ആലപ്പുഴയ്ക്ക് സാധിച്ചു. വെറും 12.5 ഓവറില്‍ 2 വിക്കറ്റ് മാത്രം നഷ്ടത്തില്‍ ടീം സീസണിലെ ആദ്യ ജയം സ്വന്തമാക്കി.
29 പന്തില്‍ 5 സിക്‌സും 8 ഫോറും സഹിതം 68 റണ്‍സ് വാരിയ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് അസ്ഹറുദ്ദീന്റെ കിടിലന്‍ ബാറ്റിങിനു മുന്നില്‍ തിരുവനന്തപുരം ബൗളര്‍മാര്‍ക്ക് ഉത്തരമുണ്ടായില്ല. ക്യാപ്റ്റന്‍ സച്ചിന്‍ ബേബി (26), അരുണ്‍ കെഎ (13 പന്തില്‍ 24) എന്നിവര്‍ പുറത്താകാതെ ക്രീസില്‍ നിന്നു. അരുണ്‍ 3 റണ്‍സെടുത്ത ജലജ് സക്‌സേനയാണ് പുറത്തായ മറ്റൊരു ആലപ്പി ബാറ്റര്‍.
നേരത്തെ വിനില്‍ ടിഎസിന്റെ മികച്ച ബൗളിങാണ് തിരുവനന്തപുരത്തിന് മികച്ച സ്‌കോര്‍ തടഞ്ഞത്. താരം 4 ഓവറില്‍ 19 റണ്‍സ് മാത്രം വഴങ്ങി 3 വിക്കറ്റുകള്‍ വീഴ്ത്തി. ജലജ് സക്‌സേന 4 ഓവറില്‍ 22 റണ്‍സിനു 2 വിക്കറ്റെടുത്ത് വിനിലിനെ പിന്തുണച്ചു.
തിരുവനന്തപുരത്തിനായി 40 പന്തില്‍ 2 ഫോറും ഒരു സിക്‌സും സഹിതം 46 റണ്‍സെടുത്ത് പുറത്താകാതെ നിന്ന സിജോമോന്‍ ജോസഫാണ് ടീമിനെ പൊരുതാവുന്ന സ്‌കോറിലെത്തിച്ചത്. വാലറ്റത്ത് അജീഷും ഭേദപ്പെട്ട ബാറ്റിങ് പുറത്തെടുത്തു. താരം 20 പന്തില്‍ 2 സിക്‌സും ഒരു ഫോറും സഹിതം 23 റണ്‍സെടുത്തു. മറ്റാരും കാര്യമായി തിളങ്ങാഞ്ഞത് അവര്‍ക്ക് തിരിച്ചടിയായി.
സീസണ്‍ തുടങ്ങിയതിനു പിന്നാലെ കൊച്ചി ബ്ലു ടൈഗേഴ്‌സ്, തൃശൂര്‍ ടൈറ്റന്‍സ് ടീമുകളും ആദ്യ വിജയം സ്വന്തമാക്കിയിരുന്നു. കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സ്, ഏരീസ് കൊല്ലം സെയ്‌ലേഴ്‌സ് ടീമുകള്‍ക്ക് പിന്നാലെയാണ് തിരുവനന്തപുരം റോയല്‍സിന്റെ തോല്‍വി.
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
Alleppey Ripples Won by 8 wickets Kerala Cricket League 2026
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





