യാത്രക്കാര്‍ക്ക് ആശ്വാസം; കായംകുളം- എറണാകുളം പാസഞ്ചര്‍ സര്‍വീസ് പുനരാരംഭിക്കുന്നു

മറ്റു പാസഞ്ചര്‍ ട്രെയിനുകളും ഉടന്‍ പുനരാരംഭിക്കുമെന്ന് ഉറപ്പു ലഭിച്ചതായി ആരിഫ് അറിയിച്ചു

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:00 am IST
Edited by :migrator

ആലപ്പുഴ: കോവിഡിനെ തുടര്‍ന്ന് ദീര്‍ഘനാളായി നിര്‍ത്തിവെച്ചിരുന്ന കായംകുളം- എറണാകുളം പാസഞ്ചര്‍ സര്‍വീസ് പുനരാരംഭിക്കുന്നു. രാവിലെ 8.40ന് കായംകുളത്തു നിന്നും എറണാകുളത്തേക്കും (56380),  വൈകിട്ട് ആറിന് എറണാകുളത്തുനിന്നും കായംകുളത്തേയ്ക്കുമുള്ള (56383) സര്‍വീസുകളാണ് വീണ്ടും തുടങ്ങുന്നത്. 

പാസഞ്ചര്‍ ട്രെയിനുകള്‍ ഈ ആഴ്ച തന്നെ പുനരാരംഭിക്കുവാനാണ് റെയില്‍വെ ബോര്‍ഡിന്റെ തീരുമാനം. എ എം ആരിഫ് എം പി ദക്ഷിണ റയില്‍വെ ജനറല്‍ മാനേജര്‍ ബി ജി മില്യയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് അനുകൂല തീരുമാനമുണ്ടായത്. 

മറ്റു പാസഞ്ചര്‍ ട്രെയിനുകളും ഉടന്‍ പുനരാരംഭിക്കുമെന്ന് ഉറപ്പു ലഭിച്ചതായി ആരിഫ് അറിയിച്ചു. എറണാകുളം- കായംകുളം, കൊല്ലം -തിരുവനന്തപുരം, കോട്ടയം-എറണാകുളം തുടങ്ങിയ പാസഞ്ചര്‍ സര്‍വീസുകള്‍ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് യാത്രക്കാരുടെ കൂട്ടായ്മയുടെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധമാണ് നടന്നിരുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now