കീം 2024: രണ്ടാം അലോട്ട്‌മെന്റ് ഓപ്ഷൻ ഇന്നുംകൂടി; വിശദാംശങ്ങൾ

ഒന്നാം ഘട്ടത്തിൽ ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാതിരുന്ന അർഹരായ വിദ്യാർഥികൾക്കും പുതുതായി ഉൾപ്പെടുത്തിയ എൻജിനീയറിങ് കോഴ്‌സുകളിലേക്ക് ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാം

keam 2024
രണ്ടാം അലോട്ട്‌മെന്റ് ഓപ്ഷൻ ഇന്നുംകൂടിപ്രതീകാത്മക ചിത്രം
Last Updated :16 August 2024, 7:35 am IST
Edited by :dhanojam

തിരുവനന്തപുരം: എൻജിനീയറിങ്/ ഫാർമസി പ്രവേശനത്തിന് ആദ്യ ഘട്ടത്തിൽ അലോട്ട്മെന്റ് ലഭിക്കുകയും ഫീസ് ഒടുക്കുകയും ചെയ്ത വിദ്യാർഥികളും, ആദ്യ ഘട്ടത്തിൽ അലോട്ട്മെന്റൊന്നും ലഭിക്കാത്തവരും എൻജിനീയറിങ്/ ഫാർമസി കോഴ്സുകളിൽ നിലവിലുള്ള ഹയർ ഓപ്ഷനുകൾ രണ്ടാംഘട്ട അലോട്ട്മെന്റിലേക്ക് പരിഗണിക്കപ്പെടാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിർബന്ധമായും ഓപ്ഷൻ കൺഫർമേഷൻ നടത്തണം. ഇതിനായി വിദ്യാർഥികൾ www.cee.kerala.gov.in se Candidate Portal- ലെ ഹോം പേജിൽ പ്രവേശിച്ച് 'confirm' ബട്ടൺ ക്ലിക്ക് ചെയ്യണം.

ഓൺലൈൻ ഓപ്ഷൻ കൺഫർമേഷനെ തുടർന്ന് ഹയർ ഓപ്ഷൻ പുന:ക്രമീകരിക്കുന്നതിനും/ആവശ്യമില്ലാത്തവ റദ്ദാക്കുന്നതിനും, പുതുതായി ഉൾപ്പെടുത്തിയ കോളജ്/കോഴ്‌സ്/ആർക്കിടെക്ചർ കോഴ്സ് ഉൾപ്പെടെ പുതിയതായി ഓപ്ഷൻ രജിസ്റ്റർ ചെയ്യുന്നതിനും ഓഗസ്റ്റ് 16ന് (ഇന്ന്) രാത്രി 11.59 വരെ സൗകര്യം വെബ്‌സൈറ്റിൽ ലഭ്യമാകും. രണ്ടാം ഘട്ടത്തിൽ പുതിയതായി ഉൾപ്പെടുത്തിയിട്ടുളള സ്വാശ്രയ എൻജിനീയറിങ് കോളജിലേയ്ക്കും അനുബന്ധമായി ചേർത്തിട്ടുളള സർക്കാർ/എയ്ഡഡ് സ്വയംഭരണ/സ്വാശ്രയ ആർക്കിടെക്ചർ കോളജുകളിലേയ്ക്കും ഈ ഘട്ടത്തിൽ ഓപ്ഷനുകൾ പുതുതായി രജിസ്റ്റർ ചെയ്യാം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഒന്നാം ഘട്ടത്തിൽ ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാതിരുന്ന അർഹരായ വിദ്യാർഥികൾക്കും പുതുതായി ഉൾപ്പെടുത്തിയ എൻജിനീയറിങ് കോഴ്‌സുകളിലേക്ക് ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാം. ഓഗസ്റ്റ് 16ന് രാത്രി 11.59 വരെ ലഭിക്കുന്ന ഓപ്ഷനുകളുടെ അടിസ്ഥാനത്തിൽ എൻജിനീയറിങ് കോഴ്‌സുകളിലേയ്ക്കുള്ള രണ്ടാം ഘട്ടം/ആർക്കിടെക്ച്ചർ കോഴ്‌സുകളിലേയ്ക്കുള്ള ഒന്നാം ഘട്ടം താത്കാലിക അലോട്ട്മെന്റ് ഓഗസ്റ്റ് 19ന് പ്രസിദ്ധീകരിക്കും. വിശദവിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റായ www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുളള വിജ്ഞാപനം കാണുക. ഹെൽപ് ലൈൻ: 0471-2525300.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now