കെ സുധാകരന്റെ വീട്ടിലെത്തി ടികെ ഗോവിന്ദന്‍ മാസ്റ്റര്‍; ഷാൾ അണിയിച്ച് സ്വീകരണം (വിഡിയോ)

വെള്ളിയാഴ്ച്ച ഉച്ചയോടെയാണ് ഗോവിന്ദന്‍ മാസ്റ്റര്‍ കെ സുധാകരന്റെ നടാലിലെ വീട്ടിലെത്തിയത്

TK Govindan Master visits K Sudhakaran
TK Govindan Master, K Sudhakaran
Last Updated :20 March 2026, 7:05 pm IST

കണ്ണൂര്‍: പാര്‍ട്ടി വിട്ട സിപിഎം മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയേറ്റ് അംഗം ടികെ ഗോവിന്ദന്‍ മാസ്റ്റര്‍ കെ സുധാകരന്‍ എംപിയെ സന്ദര്‍ശിച്ചു. വെള്ളിയാഴ്ച്ച ഉച്ചയോടെയാണ് ഗോവിന്ദന്‍ മാസ്റ്റര്‍ കെ സുധാകരന്റെ നടാലിലെ വീട്ടിലെത്തിയത്. കെ സുധാകരന്‍ എംപി ഗോവിന്ദന്‍ മാസ്റ്ററെ ഷാള്‍ അണിയിച്ചു സ്വീകരിച്ചു. ഏകദേശം അര മണിക്കൂറോളം ഇരുവരും അടച്ചിട്ട മുറിയില്‍ കൂടിക്കാഴ്ച്ച നടത്തി. ഇതിനു ശേഷമാണ് പിരിഞ്ഞത്.

തളിപ്പറമ്പില്‍ യുഡിഎഫ് പിന്തുണയ്ക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ഥിയാണ് ടികെ ഗോവിന്ദന്‍ മാസ്റ്റര്‍. എന്നാല്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളും ഒരു മണ്ഡലം നേതാവും ഇവിടെ പത്രിക സമര്‍പ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഈ കാര്യത്തില്‍ സുധാകരന്റെ ഇടപെടല്‍ ആവശ്യപ്പെട്ടാണ് ടികെ ഗോവിന്ദന്‍ മാസ്റ്റര്‍ എത്തിയതെന്നാണ് സൂചന.

News Now

Summary

TK Govindan Master visits K Sudhakaran

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related News

'ശ്രീകൃഷ്ണ ജയന്തി ആര്‍എസ്എസിന്റെ കുത്തകയല്ല; ഉത്സവങ്ങളില്‍ ഇടപെടും; ക്ഷേത്രങ്ങളില്‍ നടക്കുന്നത് ശാഖയും ക്ലാസും; പാര്‍ട്ടി വിദ്യാഭ്യാസത്തിനായി പ്രത്യേകം ആപ്പ്'

'ശ്രീകൃഷ്ണ ജയന്തി ആര്‍എസ്എസിന്റെ കുത്തകയല്ല; ഉത്സവങ്ങളില്‍ ഇടപെടും; ക്ഷേത്രങ്ങളില്‍ നടക്കുന്നത് ശാഖയും ക്ലാസും; പാര്‍ട്ടി വിദ്യാഭ്യാസത്തിനായി പ്രത്യേകം ആപ്പ്'

'പിണറായിയെ ലക്ഷ്യമിടുന്നത് ഇന്ത്യാ മുന്നണിയിൽ വിള്ളലുണ്ടാക്കാൻ; ഇഡി നീക്കത്തിന് പിന്നിൽ ബിജെപിയുടെ കുതന്ത്രം': ടികെ ഗോവിന്ദൻ

'പിണറായിയെ ലക്ഷ്യമിടുന്നത് ഇന്ത്യാ മുന്നണിയിൽ വിള്ളലുണ്ടാക്കാൻ; ഇഡി നീക്കത്തിന് പിന്നിൽ ബിജെപിയുടെ കുതന്ത്രം': ടികെ ഗോവിന്ദൻ

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കട്ടിലില്‍ നിന്ന് വീണ രോഗി മരിച്ചു; സിപിഎമ്മിന്റെ വളര്‍ച്ച പടവലങ്ങ പോലെ; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കട്ടിലില്‍ നിന്ന് വീണ രോഗി മരിച്ചു; സിപിഎമ്മിന്റെ വളര്‍ച്ച പടവലങ്ങ പോലെ; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

സിപിഎമ്മിന്റെ വളര്‍ച്ച പടവലങ്ങ പോലെ; ഞാന്‍ പാര്‍ട്ടി കോണ്‍ഗ്രസിന് പോകുമ്പോള്‍ രാഗേഷ് ജനിച്ചിട്ടില്ല; മറുപടിയുമായി ടികെ ഗോവിന്ദന്‍

സിപിഎമ്മിന്റെ വളര്‍ച്ച പടവലങ്ങ പോലെ; ഞാന്‍ പാര്‍ട്ടി കോണ്‍ഗ്രസിന് പോകുമ്പോള്‍ രാഗേഷ് ജനിച്ചിട്ടില്ല; മറുപടിയുമായി ടികെ ഗോവിന്ദന്‍