സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണത്തിലൂടെ ഏറ്റെടുക്കേണ്ടി വന്ന ബാധ്യതയ്ക്കു പുറമേയാണ് കെഎസ്ആര്‍ടിസിക്കു സഹായമായി നല്‍കേണ്ടി വന്ന തുക

ബജറ്റ് അവതരണത്തിനു ശേഷം ധനമന്ത്രി കെഎന്‍ ബാലഗോപാലിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിനന്ദിക്കുന്നു/പിടിഐ
Last Updated :20 January 2024, 9:16 am IST

News Now

കൊച്ചി: കഴിഞ്ഞ സാമ്പത്തിക വര്‍ഷം സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും നല്‍കാനായി വേണ്ടിവന്നത് 71,393 കോടി രൂപയെന്ന് ബജറ്റ് രേഖകള്‍. 2020-21ല്‍ ഇത് 46,754 കോടിയായിരുന്നു. ശമ്പള പരിഷ്‌കരണത്തിലൂടെ സര്‍ക്കാരിന് 24,000 കോടിയുടെ അധിക ബാധ്യത ഏറ്റെടുക്കേണ്ടി വന്നെന്നും ബജറ്റ് വ്യക്തമാക്കുന്നു. 

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണത്തിലൂടെ ഏറ്റെടുക്കേണ്ടി വന്ന ബാധ്യതയ്ക്കു പുറമേയാണ് കെഎസ്ആര്‍ടിസിക്കു സഹായമായി നല്‍കേണ്ടി വന്ന തുക. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം 3376.88  കോടി കെഎസ്ആര്‍ടിസിക്ക് അനുവദിച്ചു. നടപ്പു സാമ്പത്തിക വര്‍ഷം 1325.77 കോടി രൂപ അനുവദിച്ചതായും ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പറഞ്ഞു.

2023-24 സാമ്പത്തിക വര്‍ഷത്തില്‍ വലിയ ധന ഞെരുക്കമാണ് പ്രതീക്ഷിക്കുന്നതെന്ന് ബജറ്റ് പ്രസംഗത്തില്‍ മന്ത്രി പറഞ്ഞു. റവന്യൂ കമ്മി ഗ്രാന്റ് ഇനത്തില്‍ ഈ വര്‍ഷത്തെ അപേക്ഷിച്ച് 8400 കോടി രൂപയാണ് കുറവുണ്ടാവും. ഇതിനു പുറമേ ജിഎസ്ടി നഷ്ടപരിഹാരം നിര്‍ത്തലാക്കിയ വകയില്‍ 5700 കോടി രൂപ കുറവുണ്ടാവും. കടപരിധിയിലെ കുറവു മൂലം അയ്യായിരം കോടി രൂപയുടെ വിഭവ നഷ്ടം പ്രതീക്ഷിക്കുന്നു. 

കേന്ദ്രം നിശ്ചയിക്കുന്ന ഒട്ടും അയവില്ലാത്തതും കര്‍ശനവുമായ പരിധിക്കപ്പുറം കടക്കാന്‍ ഇന്നത്തെ നിലയില്‍ സംസ്ഥാനത്തിന് കഴിയില്ല. കേന്ദ്രത്തിന്റെ ധനകാര്യ യാഥാസ്ഥിതികത്വം കേരളത്തിന്റെ ബദല്‍ വികസന മാതൃക നേരിടുന്ന വലിയ വെല്ലുവിളിയാണെന്ന് ധനമന്ത്രി പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates