ലീഡ് നാലായിരത്തിന് മുകളില്‍ ഉയര്‍ത്തിയവര്‍ ഇവര്‍

വോട്ടെണ്ണല്‍ രണ്ടു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ പല മണ്ഡലങ്ങളിലും ലീഡ് നില  നാലായിരം കടന്നു

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:43 am IST
Edited by :migrator

തിരുവനന്തപുരം:  വോട്ടെണ്ണല്‍ രണ്ടു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ പല മണ്ഡലങ്ങളിലും ലീഡ് നില  നാലായിരം കടന്നു. ബേപ്പൂരില്‍ സിപിഎമ്മിന്റെ പി എ മുഹമ്മദ് റിയാസ് 4075 വോട്ടുകള്‍ക്ക് മുന്നിട്ടുനില്‍ക്കുകയാണ്. പി എം നിയാസാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. ചങ്ങനാശേരിയില്‍ എല്‍ഡിഎഫ് ഘടകകക്ഷിയായ കേരള കോണ്‍ഗ്രസിന്റെ ( എം) അഡ്വ ജോബ് മൈക്കിളാണ് മുന്നിട്ടുനില്‍ക്കുന്നത്. നാലായിരത്തിലധികം വോട്ടുകള്‍ക്കാണ് ലീഡ്.

ചേലക്കരയില്‍ കെ രാധാകൃഷ്ണന്‍ 5712 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുകയാണ്. ചിറ്റൂരില്‍ എല്‍ഡിഎഫിന്റെ കെ കൃഷ്ണന്‍കുട്ടി( 7387), ഏലത്തൂരില്‍ എല്‍ഡിഎഫിന്റെ എ കെ ശശീന്ദ്രന്‍ ( 4087), ഇരവിപുരത്ത് എല്‍ഡിഎഫിന്റെ എം നൗഷാദ് ( 4798), കല്യാശേരിയില്‍ എല്‍ഡിഎഫിന്റെ എം വിജിന്‍ ( 6166), കൂത്തുപറമ്പില്‍ എല്‍ഡിഎഫിന്റെ കെ പി മോഹനന്‍ ( 4198), മട്ടന്നൂരില്‍ എല്‍ഡിഎഫിന്റെ കെ കെ ശൈലജ ( 4965), ഒല്ലൂരില്‍ എല്‍ഡിഎഫിന്റെ കെ രാജന്‍ ( 7581),  പയ്യന്നൂരില്‍ എല്‍ഡിഎഫിന്റെ ടി ഐ മധുസൂധനന്‍ (8490), പുതുക്കാട് എല്‍ഡിഎഫിന്റെ കെ കെ രാമചന്ദ്രന്‍ (7257), ഉടുമ്പന്‍ചോലയില്‍ എല്‍ഡിഎഫിന്റെ എംഎം മണി (9467), വൈക്കത്ത് സി കെ ആശ ( 6340) എന്നിങ്ങനെയാണ് ലീഡ് നില. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now