
ഫോട്ടോഫിനിഷില്‍ തിരിച്ചുപിടിച്ച് കെ ടി ജലീല്‍; 2564 വോട്ടിന്റെ ഭൂരിപക്ഷം
അവസാന നിമിഷം വരെ അത്യന്തം ആവേശം നിറഞ്ഞ തെരഞ്ഞെടുപ്പ് പോരാട്ടത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ ടി ജലീലിന് വിജയം

മലപ്പുറം: അവസാന നിമിഷം വരെ അത്യന്തം ആവേശം നിറഞ്ഞ തെരഞ്ഞെടുപ്പ് പോരാട്ടത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ ടി ജലീലിന് വിജയം. തവനൂര്‍ മണ്ഡലത്തില്‍ 2564 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ യുഡിഎഫിന്റെ ഫിറോസ് കുന്നംപറമ്പിലിനെയാണ് പരാജയപ്പെടുത്തിയത്.
വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ തന്നെ ലീഡ് നില മാറി മറിയുന്നതാണ് കണ്ടത്. ഒരു ഘട്ടത്തില്‍ ഫിറോസ് കുന്നംപറമ്പില്‍ തെരഞ്ഞെടുപ്പില്‍ ജയിക്കുമെന്ന് വരെ പ്രതീതി ജനിപ്പിച്ചിരുന്നു. ഈ സര്‍ക്കാരിന്റെ കാലത്ത് സ്വര്‍ണക്കടത്ത് കേസ് ഉള്‍പ്പെടെ നിരവധി വിവാദങ്ങള്‍ ജലീലിനെതിരെ ഉയര്‍ന്നുവന്നിരുന്നു. തെരഞ്ഞെടുപ്പില്‍ ഇതെല്ലാം യുഡിഎഫ് പ്രചാരണ ആയുധമാക്കുകയും ചെയ്തു. എന്നാല്‍ ജനങ്ങള്‍ ജലീലിനൊടൊപ്പമാണ് എന്ന് തെളിയിക്കുന്നതാണ് തെരഞ്ഞെടുപ്പ് ജയം. കഴിഞ്ഞതവണ 17064 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കെ ടി ജലീല്‍ ജയിച്ചത്. ഇത്തവണ ഭൂരിപക്ഷം കുറഞ്ഞിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!

സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്

ബസ് യാത്രക്കിടെ പെൺകുട്ടിയോട് ലൈംഗികാതിക്രമം; സർക്കാർ ജീവനക്കാരന് കഠിന തടവും പിഴയും

Related News


സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്
