News Now
ഖുല വഴി വിവാഹമോചനം; മഹറും സ്വർണ്ണാഭരണങ്ങളും ഭർത്താവിന് തിരികെ നൽകണമെന്ന് കുടുംബ കോടതി ഉത്തരവ്
മണ്ഡല-മകരവിളക്ക് തീര്ത്ഥാടനം; മുഖ്യമന്ത്രിയും ദേവസ്വംമന്ത്രിയും നാളെ ശബരിമലയില്

മിസോറമിനെ 83 റൺസിൽ ഒതുക്കി; കേരള വനിതകൾക്ക് തകർപ്പൻ ജയം

'ഓരോ വീടും ജന്തർ മന്തർ ആകണം, അവകാശങ്ങൾ ചോദിക്കാനുള്ള ഊർജം നമുക്ക് ഉണ്ടാകണം'; പ്രതിഷേധത്തിന് പിന്തുണയുമായി റിമ

തിരുവനന്തപുരം. സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ്. പാലക്കാട് താപനില 40 ഡിഗ്രി വരെ ഉയരാൻ സാധ്യതയുണ്ട്.
കൊല്ലം, തൃശൂർ, കോട്ടയം ജില്ലകളിൽ 38 ഡിഗ്രി വരെയും കോഴിക്കോട്, ആലപ്പുഴ 37 ഡിഗ്രി വരെയും ഉയരുമെന്നാണ് കാലാവസ്ഥ നിരീക്ഷ കേന്ദ്രത്തിന്റെ പ്രവചനം.
ഇന്നലെ പാലക്കാട്ട് 40.1 ഡിഗ്രി രേഖപ്പെടുത്തിയിരുന്നു. ഈ വർഷത്തെ സംസ്ഥാനത്തെ ഏറ്റവുമുയർന്ന താപനിലയാണ് ഇത്. ആറ് ദിവസത്തിനുള്ളിൽ മൂന്നാം തവണയാണ് ഇത്. ചൊവ്വാഴ്ച പുനലൂർ 38.5, കോട്ടയം 38, വെള്ളാനിക്കര 37.7, കോഴിക്കോട് 37.1, ആലപ്പുഴ 37.2 ഡിഗ്രി രേഖപ്പെടുത്തി. അതേസമയം തിരുവനന്തപുരം ജില്ലയിലെ മലയോരമേഖലകളിൽ ഇന്നലെ മഴ ലഭിച്ചിരുന്നു. ഇന്ന് തെക്കൻ ജില്ലകളിൽ ഇടിമിന്നലോടെ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്.
മാർച്ച് ഒന്നു മുതൽ സംസ്ഥാനത്ത് വേനൽ മഴയിൽ 44 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. 92.2 മില്ലി മീറ്റർ മഴ ലഭിക്കേണ്ടിടത്ത് 51.4 മില്ലി മീറ്റർ മഴയാണ് ലഭിച്ചത്. കണ്ണൂർ ജില്ലയിലാകട്ടെ ഇക്കാലയളവിൽ മഴയേ ലഭിച്ചില്ല. സാധാരണ 39.8 മില്ലി മീറ്റർ മഴ ലഭിക്കേണ്ടിടത്താണ് ഇത്. പത്തനംതിട്ട ജില്ലയിൽ മാത്രമാണ് സാധാരണയേക്കാൾ കൂടുതൽ മഴ ലഭിച്ചത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



