മാധ്യമ പ്രവര്‍ത്തകന്‍ എസ്‌വി പ്രദീപിന്റെ മരണത്തില്‍ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

എസ്‌വി പ്രദീപ്/ഫയല്‍
Last Updated :20 January 2024, 9:27 am IST

News Now

തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകന്‍ എസ്‌വി പ്രദീപിന്റെ മരണത്തില്‍ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്. പ്രദീപിന്റെ അമ്മ നല്‍കിയ ഹര്‍ജിയിലാണ് നടപടി.

2020 ഡിസംബര്‍ 14ന് ആയിരുന്നു തിരുവനന്തപുരം കാരയ്ക്കാമണ്ഡപത്തു വച്ച് പ്രദീപിന്റെ ജീവനെടുത്ത വാഹനാപകടം. പ്രദീപ് സഞ്ചരിച്ച ഇരുചക്ര വാഹനത്തില്‍ പിന്നലെ വന്ന ട്രക്ക് ഇടിക്കുകയായിരുന്നു. ട്രക്ക് നിര്‍ത്താതെ പോയെങ്കിലും പിന്നീട് ഡ്രൈവര്‍ അറസ്റ്റിലായി. 

വീട്ടുകാരുടെ പരാതിയില്‍ നേമം പൊലീസ് കൊലക്കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിച്ചു. എന്നാല്‍ ഇത് പിന്നീട് ബോധപൂര്‍വമല്ലാത്ത നരഹത്യാ കേസാക്കി മാറ്റി.

അന്വേഷണം പൂര്‍ത്തിയായതായും അന്തിമ റിപ്പോര്‍ട്ട് തയാറാക്കുകയാണെന്നും ഈ മാസം ജനുവരിയില്‍ പൊലീസ് അറിയിച്ചിരുന്നു. എന്നാല്‍ തുടരന്വേഷണത്തിനായി അമ്മ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates