70ലക്ഷം രൂപയുടെ ഭാ​ഗ്യം ആർക്ക്?; അക്ഷയ ലോട്ടറി ഫലം പ്രഖ്യാപിച്ചു

ഒന്നാം സമ്മാനം 70 ലക്ഷം രൂപ ആലപ്പുഴയിൽ വിറ്റ AN 350526 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:19 am IST
Edited by :migrator


തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ എകെ- 595 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം 70 ലക്ഷം രൂപ ആലപ്പുഴയിൽ വിറ്റ AN 350526 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. AZ 868989  എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് രണ്ടാം സമ്മാനമായ അഞ്ചുലക്ഷം രൂപ. പുനലൂരിൽ വിറ്റ ടിക്കറ്റിനാണ് രണ്ടാം സമ്മാനം ലഭിച്ചിരിക്കുന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും. 

എല്ലാ ഞായറാഴ്ചയും നറുക്കെടുക്കുന്ന അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് അധികൃതർ മുൻപാകെ സമർപ്പിക്കുകയും വേണം. സമ്മാനത്തുക 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിൽ കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം.

AN 568703, AO 577012, AP 134394, AR 390269, AS 801083, AT 632258, AU 460355, AV 206203, AW 869767, AX 659789, AY 957004, AZ 267677 എന്നീ നമ്പറുകളിലുള്ള ടിക്കറ്റുകൾക്കാണ് മൂന്നാം സമ്മാനമായ ഒരു ലക്ഷം രൂപ. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now