
News Now
പാലക്കാടിന്റെ സമഗ്ര വികസനത്തിന് അടിയന്തര ഇടപെടൽ വേണം; തദ്ദേശ മന്ത്രിക്ക് നിവേദനം നൽകി നഗരസഭ ചെയർമാൻ

ജന്തര്‍മന്തറില്‍ മിന്നല്‍ സമരവുമായി സിജെപി; നേതാക്കള്‍ കസ്റ്റഡിയില്‍

സ്വര്‍ണവില താഴോട്ട്; രണ്ടുദിവസത്തിനിടെ 1560 രൂപയുടെ ഇടിവ്, 1,10,000ല്‍ താഴെ തന്നെ

എസ്എഫ്ഐ സമരത്തിനിടെ ഇടിവള ഉപയോഗിച്ച് മർദനം; പൊലീസുകാരൻ മദ്യപിച്ചതായി സ്ഥിരീകരണം, സസ്പെൻഷൻ
തിരുവനന്തപുരം: സംസ്ഥാന മെഡിക്കല്‍, ആയുര്‍വേദ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. ആലപ്പുഴ സ്വദേശി എസ് ഗൗരിശങ്കറിനാണ് മെഡിക്കൽ പ്രവേശന പരീക്ഷയിൽ ഒന്നാം റാങ്ക്. തൃശൂർ സ്വദേശിനി വൈഷ്ണ ജയവർധനാണ് രണ്ടാം റാങ്ക്. പാലാ സ്വദേശി ആർ ആർ കവിനേഷ് മൂന്നാം റാങ്കും നേടി. ഗൗരിശങ്കറിന് നീറ്റ് പരീക്ഷയിൽ 17–ാം റാങ്ക് ഉണ്ടായിരുന്നു. വൈഷ്ണയ്ക്ക് നീറ്റിൽ 23-ാം റാങ്കും കവിനേഷിന് 31-ാം റാങ്കുമായിരുന്നു.
42,059 പേരുടെ റാങ്ക് പട്ടികയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇതിൽ 31,722 പേർ പെൺകുട്ടികളാണ്. ആദ്യ 10 റാങ്കിൽ അഞ്ചുവീതം പെൺകുട്ടികളും ആൺകുട്ടികളും ഉൾപ്പെട്ടു. http://www.cee.kerala.gov.in എന്ന സൈറ്റിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

