
News Now
കുറഞ്ഞ ചെലവില് മികച്ച ലാഭം, പ്രമേഹ രോഗികള്ക്കും അനുയോജ്യമായ പാഷന് ഫ്രൂട്ട്; എളുപ്പമാണ് കൃഷിയും പരിപാലനവും

വൈദ്യുതി ബില് അടയ്ക്കാന് കാശില്ലേ? തവണകളായി അടക്കാം, ഒമാനില് പുതിയ സേവനം

ചീഫ് ജസ്റ്റിസിനെതിരായ വിവാദ പരാമർശം; സഞ്ജയ് റാവത്തിന് സുപ്രീം കോടതിയുടെ ക്രിമിനൽ കോടതിയലക്ഷ്യ നോട്ടീസ്

'ദസറയില് രാവണനൊപ്പം പാറ്റയെയും കത്തിക്കും'; അഴുക്കിന്റെ പ്രതീകമെന്ന് രാംലീലാ കമ്മിറ്റി

കൊച്ചി: അടിവസ്ത്രത്തിനുള്ളില് ഒളിപ്പിച്ചു കടത്തിയ രണ്ടു കോടിയോളം രൂപയുടെ സ്വര്ണവുമായി പ്രവാസി പിടിയില്. ഇന്നലെ അബുദാബിയില് നിന്ന് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തിയ കോഴിക്കോട് സ്വദേശി ജംഷീദ് എടക്കണ്ടിപൊയില് (36) ആണ് കസ്റ്റംസിന്റെ പിടിയിലായത്.
വ്യാഴാഴ്ച രാവിലെ അബുദാബിയില് നിന്നുള്ള ഇന്ഡിഗോ വിമാനത്തില് എത്തിയ ജംഷീദിനെ സംശയത്തിന്റെ അടിസ്ഥാനത്തില് കസ്റ്റംസ് തടഞ്ഞുവെച്ചു പരിശോധിക്കുകയായിരുന്നു. പ്രത്യേകമായി തയ്ച്ചെടുത്ത അടിവസ്ത്രത്തിനുള്ളില് പേസ്റ്റ് രൂപത്തിലാക്കിയാണ് സ്വര്ണം ഒളിപ്പിച്ചിരുന്നത്. കസ്റ്റംസ് കെമിക്കല് ലബോറട്ടറിയില് നടത്തിയ വേര്തിരിക്കലില് ഇതില് നിന്ന് 1,246.23 ഗ്രാം 24 കാരറ്റ് സ്വര്ണം കണ്ടെടുത്തു.
ഇതിനുപുറമേ, 100.21 ഗ്രാം തൂക്കം വരുന്ന രണ്ട് 24 കാരറ്റ് സ്വര്ണമാലകളും ഇയാളില് നിന്ന് പിടിച്ചെടുത്തു. പിടിച്ചെടുത്ത സ്വര്ണത്തിനു വിപണിയില് ആകെ 1,97,22,653 രൂപ വിലമതിക്കുമെന്ന് ഉദ്യോഗസ്ഥര് പറഞ്ഞു. സംഭവത്തില് കസ്റ്റംസ് നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകള് പ്രകാരം ജംഷീദിന്റെ അറസ്റ്റ് രേഖപ്പെടുത്തി.
Summary
Kerala native was apprehended by customs officials at Kochi International Airport with approximately two crore rupees worth of gold
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





