
'എത്തിയത് നന്ദിപറയാന്‍', രാജീവ് ചന്ദ്രശേഖറുമായി ഡല്‍ഹിയില്‍ കന്യാസ്ത്രീകളുടെ കൂടിക്കാഴ്ച
ഡല്‍ഹിയിലെ വസതിയില്‍ എത്തിയാണ് സിസ്റ്റര്‍ പ്രീതി മേരി, സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ് എന്നിവര്‍ സഹോദരന് ഒപ്പം രാജീവ് ചന്ദ്രശേഖറിനെ കണ്ടത്.

ന്യൂഡല്‍ഹി: മനുഷ്യക്കടത്തും മതപരിവര്‍ത്തനവും ആരോപിക്കപ്പെട്ട് ഛത്തീസ്ഗഢില്‍ അറസ്റ്റിലായ കന്യാസ്ത്രീകള്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറുമായി കൂടിക്കാഴ്ച നടത്തി. ഡല്‍ഹിയിലെ വസതിയില്‍ എത്തിയാണ് സിസ്റ്റര്‍ പ്രീതി മേരി, സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ് എന്നിവര്‍ സഹോദരന് ഒപ്പം രാജീവ് ചന്ദ്രശേഖറിനെ കണ്ടത്.
ജാമ്യം കിട്ടയതിന് ശേഷം ഡല്‍ഹിയില്‍ എത്തിയതിന് പിന്നാലെയാണ് കൂടിക്കാഴ്ച. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണിയും കൂടിക്കാഴ്ചയില്‍ ഒപ്പം ഉണ്ടായിരുന്നു. നന്ദി പറയാനാണ് കന്യാസ്ത്രീകള്‍ എത്തിയതെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. കേസിന്റെ മുന്നോട്ടുപോക്കില്‍ അവര്‍ക്ക് പൂര്‍ണ പിന്തുണ നല്‍കിയിരുന്നതായും അദ്ദേഹം അറിയിച്ചു.
കന്യാസ്ത്രീകള്‍ക്ക് എതിരെ ചുമത്തിയിട്ടുള്ള കേസുമായി ബന്ധപ്പെട്ട് ഛത്തീസ്ഗഡ് സര്‍ക്കാരുമായി നേരിട്ട് ബന്ധപ്പെട്ടുന്ന നിലയില്‍ തുടര്‍ നീക്കങ്ങള്‍ ഉള്‍പ്പെടെയാണ് കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായത് എന്നാണ് റിപ്പോര്‍ട്ടുകള്‍. കേസില്‍ നിലവില്‍ ജാമ്യം മാത്രമാണ് കന്യാസ്ത്രീകള്‍ക്ക് ലഭിച്ചിരിക്കുന്നത്. എഫ്ഐആര്‍ അടക്കം റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട നിയമ നടപടികള്‍ തുടരുകയാണ്. ഗുരുതര വകുപ്പുകള്‍ ചുമത്തിയാണ് നിലവില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേസിന്റെ തുടര്‍ നടപടിയില്‍ ഛത്തീസ്ഗഢ് സര്‍ക്കാര്‍ നിലപാട് കടുപ്പിക്കാതിരിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ സമ്മര്‍ദം ചെലുത്താന്‍ സാധിക്കുന്ന നിലയിലുള്ള ഇടപെടലുകള്‍ ആണ് സഭയുള്‍പ്പെടെ സംസ്ഥാന ബിജെപിയില്‍ നിന്നും പ്രതീക്ഷിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
Kerala Nuns who Accused of Human Trafficking where meet bjp leader Rajeev Chandrasekhar.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

Related News


'ആഭ്യന്തരവകുപ്പിനും കാന്തപുരത്തിനും ഒരേ നയം; വനിതാ മാധ്യമപ്രവര്‍ത്തകയെ പ്രതിയാക്കിയത് മതമൗലികവാദികള്‍ക്ക് മുന്നിലെ മുട്ടുകുത്തല്‍'

'മുഖ്യമന്ത്രി വാഗ്ദാനം പാലിച്ചിരുന്നെങ്കിൽ ആ ജീവൻ നഷ്ടപ്പെടില്ലായിരുന്നു'; ഷൗക്കത്തിന്റെ ആത്മഹത്യയിൽ സർക്കാരിനെതിരെ രാജീവ് ചന്ദ്രശേഖർ

