പ്ലസ് വൺ പ്രവേശനം: സ്കൂൾ, കോമ്പിനേഷൻ മാറ്റം വരുത്തണോ? അപേക്ഷ നാളെ വരെ 

ഏകജാലക വെബ്സൈറ്റ് വഴി നാളെ വൈകിട്ട് നാല് മണി വരെയാണ് അപേക്ഷിക്കാൻ അവസരം

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:23 am IST
Edited by :migrator

തിരുവനന്തപുരം: സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ മെറിറ്റ് ക്വോട്ടയിൽ പ്ലസ് വൺ പ്രവേശനം നേടിയ വിദ്യാർഥികൾക്ക് സ്‌കൂൾ, കോമ്പിനേഷൻ മാറ്റത്തിനായുള്ള അപേക്ഷ നൽകാം. ഏകജാലക വെബ്സൈറ്റ് വഴി നാളെ വൈകിട്ട് നാല് മണി വരെയാണ് അപേക്ഷിക്കാൻ അവസരം. സ്കൂളുകളിലെ സീറ്റ് ഒഴിവുകളുടെ വിവരം വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

പ്രവേശനം നേടിയ ജില്ലയിലെ മറ്റൊരു സ്കൂളിലേക്ക് മാറാനും അതേ സ്കൂളിലൊ മറ്റൊരു സ്കൂളിലേക്കോ വിഷയ കോമ്പിനേഷൻ മാറ്റത്തിനും അപേക്ഷ നൽകാം. ഇതനുസരിച്ചുള്ള അലോട്ട്മെന്റ് ഓ​ഗസ്റ്റ് ആദ്യം പ്രസിദ്ധീകരിക്കും. ഇതുവരെ പ്രവേശനം ലഭിക്കാത്തവർക്ക് മൂന്നാം സപ്ലിമെന്ററി അലോട്ട്മെന്റും ഉണ്ടാകും. 

അപേക്ഷ നൽകേണ്ടവർ കാൻഡിഡേറ്റ് ലോഗിനിലൂടെ പ്രവേശിച്ച് അപ്ലൈ ഫോർ സ്കൂൾ‌ / കോമ്പിനേഷൻ ട്രാൻസ്ഫർ ‌ എന്ന ലിങ്കിലൂടെ അപേക്ഷ നൽകാം. മുഖ്യ ഘട്ടത്തിൽ ഒന്നാം ഓപ്‌ഷനിൽ പ്രവേശനം നേടിയവർക്കും അധിക സീറ്റ് സൃഷ്‌ടിച്ച് പ്രവേശനം നേടിയവർക്കും ഭിന്നശേഷി /സ്പോർട്‌സ് / മാനേജ്മെൻറ് / കമ്മ്യൂണിറ്റി ക്വോട്ടയിൽ പ്രവേശനം നേടിയവർക്കും അപേക്ഷ നൽകാനാവില്ല. ഒന്നിലധികം സ്‌കൂളിലേക്കും കോമ്പിനേഷനുകളിലേക്ക് മാറ്റത്തിനായി ഓപ്ഷനുകൾ നൽകാം. മുൻഗണന ക്രമത്തിലാണ് ഓപ്ഷനുകൾ നൽകേണ്ടത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now