
കുട്ടികളെ ക്രൂരമായി മര്‍ദ്ദിക്കുന്ന ആളെ തിരിച്ചറിഞ്ഞു; വൈറല്‍ വീഡിയോയിലുള്ളത് ആറ്റിങ്ങല്‍ സ്വദേശിയായ 45കാരന്; അറസ്റ്റില്‍
കുട്ടികളെ ക്രൂരമായി മര്‍ദ്ദിക്കുന്ന വിഡിയോയിലെ പിതാവ് അറസ്റ്റില്‍
തിരുവനന്തപുരം: കുട്ടികളെ ക്രൂരമായി മര്‍ദ്ദിക്കുന്ന വിഡിയോയിലെ അച്ഛന്
അറസ്റ്റില്‍. 45 കാരനായ ആറ്റിങ്ങല്‍ സ്വദേശി സുനില്‍ കുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ ഇയാളെ കണ്ടെത്താന്‍ പൊതുജനങ്ങളുടെ സഹായം പൊലീസ് തേടിയിരുന്നു.
കേരള പൊലീസിന്റെ ഔദ്യോഗിക ഫേസ്ബുക്കിലൂടെയാണ് കുട്ടികളെ മര്‍ദിക്കുന്നയാളെ കണ്ടെത്താന്‍ സഹായം തേടിയത്. അടിക്കല്ലേ അച്ഛാ എന്ന കുട്ടികള്‍ കരഞ്ഞ് പറയുന്നത് വീഡിയോയില്‍ കാണാം. എന്നാല്‍ ഇത് ചെവി കൊള്ളാതെ ഇയാള്‍ കുട്ടികളെ മര്‍ദ്ദിക്കുന്നത് തുടരുകയാണ്. ദൃശ്യങ്ങള്‍ എടുക്കുന്ന കുട്ടികളുടെ അമ്മയേയും ഇയാള്‍ മര്‍ദ്ദിക്കുന്നുണ്ട്.
ഈ സംഭവത്തെക്കുറിച്ചു അന്വേഷിക്കണമെന്ന ആവശ്യവുമായി ധാരാളം പേര് പ്രസ്തുത വീഡിയോ കേരളാ പൊലീസിന് അയച്ചുനല്‍കുകയായിരുന്നു. ഇതേ തുടര്‍ന്ന് ഇയാളെ കണ്ടെത്തുന്നതിനായി കേരള പോലീസിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജില്‍ പോസ്റ്റ് ഇടുകയും ചെയ്തു. ദൃശ്യങ്ങളിലുള്ള ആളിനെക്കുറിച്ചു ചിലര്‍ നല്കിയ സൂചനകളില്‍ നിന്നും ഇയാള്‍ ആറ്റിങ്ങല്‍ സ്വദേശിയായാണെന്ന് സോഷ്യല്‍ മീഡിയ സെല്ലിന് വിവരം ലഭിക്കുകയായിരുന്നു. തുടര്‍ന്ന് ആറ്റിങ്ങല്‍ ഡിവൈഎസ്പിക്കും ക്കും ആറ്റിങ്ങല്‍ സ്റ്റേഷന് ഹൗസ് ഓഫീസര്‍ക്കും സോഷ്യല്‍ മീഡിയ സെല്‍ വിവരം കൈമാറുകയായിരുന്നു. ഈയാള്‍ക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസ് എടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
വെള്ളി വെങ്കലം മെഡലുകൾ! 'തോക്കെടുത്ത' നാനാ... സിനിമയിൽ അല്ല!!!

ഇന്‍ഫോസിസ്, ടിസിഎസ്, വിപ്രോ...; ഐടി ഭീമന്മാര്ക്ക് ഗ്രീന്‍ കാര്‍ഡ് പ്രോഗ്രാമില്‍ വിലക്കേര്‍പ്പെടുത്തി യുഎസ്

ബീഫ് ലിവർ പെപ്പർ, ബീഫ് റോസ്റ്റ്, ചിക്കൻ 65 വാങ്ങിക്കഴിച്ചു; പിന്നാലെ വയറുവേദന, ഛർദി, വയറിളക്കം; ഹൈപ്പർ മാർക്കറ്റിന് 60,000 രൂപ പിഴ

യുഎഇയില്‍ ആത്മഹത്യാ ശ്രമം ഇനി കുറ്റകൃത്യമല്ല; പ്രേരണയ്ക്ക് തടവും പിഴയും നാടുകടത്തലും

Related News


ഇന്‍ഫോസിസ്, ടിസിഎസ്, വിപ്രോ...; ഐടി ഭീമന്മാര്ക്ക് ഗ്രീന്‍ കാര്‍ഡ് പ്രോഗ്രാമില്‍ വിലക്കേര്‍പ്പെടുത്തി യുഎസ്

ബീഫ് ലിവർ പെപ്പർ, ബീഫ് റോസ്റ്റ്, ചിക്കൻ 65 വാങ്ങിക്കഴിച്ചു; പിന്നാലെ വയറുവേദന, ഛർദി, വയറിളക്കം; ഹൈപ്പർ മാർക്കറ്റിന് 60,000 രൂപ പിഴ
