
സുരേഷ് ഗോപിയ്ക്കെതിരെ സലിംകുമാറിന്റെ പേരിൽ വ്യാജ പോസ്റ്ററുകൾ; കേസെടുത്ത് പൊലീസ്
സംഭവത്തിൽ എറണാകുളം റൂറൽ വടക്കേക്കര പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

കൊച്ചി: നടൻ സലിംകുമാറിന്റെ പേരിൽ വ്യാജ പോസ്റ്ററുകൾ നിർമിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിച്ച സംഭവത്തിൽ നടപടിയുമായി പൊലീസ്. സംഭവത്തിൽ എറണാകുളം റൂറൽ വടക്കേക്കര പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. തൃശൂരിൽ സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് വിജയത്തിനെതിരെ സലിംകുമാർ എന്ന അടിക്കുറിപ്പോടെയാണ് വ്യാജ പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്.
വ്യാജവാർത്തകൾ നിർമ്മിക്കുന്നതും അവ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതും കുറ്റകരമാണ്. ഇത്തരക്കാർക്കെതിരെ പൊലീസ് കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് കേരള പൊലീസ് ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെ അറിയിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ നിന്ന് സുരേഷ് ഗോപി ജയിച്ചപ്പോൾ സലിംകുമാർ സോഷ്യൽ മീഡിയയിലൂടെ അഭിനന്ദനങ്ങൾ അറിയിച്ചിരുന്നു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
രാഷ്ട്രീയമായി വ്യത്യസ്ത ചേരിയിലാണെങ്കിലും വ്യക്തിപരമായി അങ്ങയുടെ വിജയത്തിൽ സന്തോഷിക്കുന്നു അഭിനന്ദനങ്ങൾ സുരേഷേട്ടാ എന്നായിരുന്നു സലിംകുമാർ ഫെയ്സ്ബുക്കിൽ കുറിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Jantar Mantar Protest: ഇന്നും പ്രതിഷേധത്തിന് സാധ്യത, സമാജ്വാദി പാർട്ടിയും ഭാഗമായേക്കും

നാഷണൽ ഇൻഷുറൻസ് കമ്പനിയിൽ 321 ഒഴിവുകൾ; ഫ്രഷേഴ്സിന് അവസരം

76 കിലോയിൽ നിന്ന് 56 ലേക്ക്, അഭിനയത്തേക്കാൾ വലുത് രാജ്യം; കാർഗിൽ യുദ്ധത്തിൽ പങ്കെടുക്കാൻ സിനിമ ഉപേക്ഷിച്ച നാന പടേക്കർ

പ്രായം 20-ൽ താഴെ, ജോലിയില്ല?; ഒൻപത് ഇന്ത്യൻ ഗുസ്തി താരങ്ങൾക്ക് വിസ നിഷേധിച്ച് യുഎസ്

Related News


'നിനക്ക് എയ്ഡ്സ് ഉണ്ടോ?' എന്ന് ചോദിച്ചു; കഫേയില്‍ ഇരുത്തി മറ്റൊരു കാമുകിയെ കാണാന്‍ പോയി; മുന്‍കാമുകനെക്കുറിച്ച് ഗായത്രി സുരേഷ്
'സുരേഷ് ബാബുവിനെ മാറ്റിയത് കമ്മ്യൂണിസ്റ്റ് മൂല്യം ഉയർത്തിപ്പിടിച്ച്': ബിനോയ് വിശ്വം; പാർട്ടി ഓഫീസുകൾ അനാശാസ്യ കേന്ദ്രമെന്ന് ബിജെപി

