ഓരോ ദിവസവും പുതിയ തട്ടിപ്പുകള്‍ പുറത്തു വന്നുകൊണ്ടിരിക്കുകയാണ്

കേരള പൊലീസ് പങ്കുവെച്ച ചിത്രം
Last Updated :20 January 2024, 9:19 am IST

News Now

തിരുവനന്തപുരം: ഓരോ ദിവസവും പുതിയ തട്ടിപ്പുകള്‍ പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. ഓരോ കാര്യവും ചെയ്യുമ്പോഴും ഏറെ ജാഗ്രത കാണിക്കേണ്ട സ്ഥിതിയാണ്. അല്ലാത്ത പക്ഷം പണം നഷ്ടപ്പെടാനുള്ള സാധ്യതയുണ്ട്. ഇപ്പോള്‍ വ്യാജ ഓണ്‍ലൈന്‍ മെഡിക്കല്‍ അപ്പോയിന്റ്‌മെന്റുകളില്‍ വീഴരുതെന്ന മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് കേരള പൊലീസ്. 

മെഡിക്കല്‍ അപ്പോയിന്റ്‌മെന്റിന് വേണ്ടി എസ്എംഎസ് അല്ലെങ്കില്‍ വാട്ട്‌സ്ആപ്പ് വഴി അയച്ചുകിട്ടിയ .apk ഫയല്‍ ഡൗണ്‍ലോഡ് ചെയ്യരുതെന്നാണ് കേരള പൊലീസിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നത്. അപ്പോയിന്റ്‌മെന്റ് ബുക്കിംഗിനായി എല്ലായ്‌പ്പോഴും വിശ്വസനീയവും ഔദ്യോഗികമായ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുക. 
ആശുപത്രി അപ്പോയിന്റ്‌മെന്റിനെന്ന പേരില്‍ ഇന്റര്‍നെറ്റില്‍ കാണുന്ന വ്യാജ ആശുപത്രി പരസ്യങ്ങളില്‍ വഞ്ചിതരാകരുതെന്നും മുന്നറിയിപ്പില്‍ പറയുന്നു.

Story image

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates