
News Now
ഉംറ തീര്ത്ഥാടകരുടെ ശ്രദ്ധക്ക്; മക്കയില് പുതിയ കണ്ട്രോള് റൂം തുറന്ന് ഇന്ത്യ

സാധാരണ കാപ്പി കുടിച്ചു മടുത്തോ? അൽപം ട്വിസ്റ്റ് ആയാലോ? കോഫിയെ ഹെൽത്തി ആക്കുന്ന 5 ചേരുവകൾ

GATE സ്കോറുണ്ടോ?, കേന്ദ്ര കാബിനറ്റ് സെക്രട്ടേറിയറ്റിൽ 250 ഒഴിവുകൾ; ശമ്പളം ഒരു ലക്ഷം രൂപ വരെ

'ജസ്റ്റിൻ സെൽവരാജ് എസ് ജെ സൂര്യ ആയത് ഇങ്ങനെ'; പേരിന് പിന്നിലെ കഥ പറഞ്ഞ് നടൻ

തിരുവനന്തപുരം: ബംഗാള് ഉള്ക്കടലില് വീണ്ടും ന്യൂനമര്ദ്ദ സാധ്യത. വ്യാഴാഴ്ചയോടെ മ്യാന്മാര്- ബംഗ്ലാദേശ് തീരത്തിന് സമീപം മധ്യ കിഴക്കന് - വടക്കു കിഴക്കന് ബംഗാള് ഉള്ക്കടലില് പുതിയ ന്യൂനമര്ദ്ദം രൂപപ്പെടാന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിന്റെ സ്വാധീനഫലമായി കേരളത്തില് അടുത്ത നാലുദിവസം നേരിയ/ ഇടത്തരം മഴയ്ക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
വ്യാഴാഴ്ചയ്ക്ക് ശേഷം മഴ വീണ്ടും ശക്തിപ്രാപിക്കുമെന്നും കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. വടക്കന് ആന്ഡമാനും മ്യാന്മാറിനും മുകളിലായി ചക്രവാതചുഴി സ്ഥിതി ചെയ്യുന്നുണ്ട്. സെപ്റ്റംബര് 22 -ഓടെ ഇത് വടക്കന് ബംഗാള് ഉള്ക്കടലിലേക്കു നീങ്ങാന് സാധ്യതയുണ്ട്.
തുടര്ന്ന് വ്യാഴാഴ്ചയോടെ മ്യാന്മാര്- ബംഗ്ലാദേശ് തീരത്തിന് സമീപം മധ്യ കിഴക്കന് - വടക്കു കിഴക്കന് ബംഗാള് ഉള്ക്കടലില് പുതിയ ന്യൂനമര്ദ്ദമായി ഇത് രൂപപ്പെടാന് സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടല്.
Summary
kerala rain alert; New low pressure area in Bay of Bengal by Thursday; Rain likely to intensify
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





