
'ക്ഷമിക്കണം, കേരളത്തിൽ മുഖ്യമന്ത്രിയില്ല'; കത്തുകൾ തിരിച്ചയച്ച് തപാൽ വകുപ്പ്
നിയമസഭാ തെരഞ്ഞെടുപ്പിൽ ഭരണം നേടാനുള്ള സീറ്റ് ഉണ്ടായിട്ടും സർക്കാർ രൂപീകരിക്കാതെ യുഡിഎഫ് ചർച്ചകളിലേക്ക് നീങ്ങുമ്പോൾ വോട്ട് ചെയ്ത ജനങ്ങളാണ് യഥാർത്ഥത്തിൽ കുടുങ്ങിയിരിക്കുന്നത്.

തൃശുർ: കേരളത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് പ്രവർത്തിക്കുന്നില്ലേ? ഇല്ല, എന്നാണ് തപാൽ വകുപ്പ് പറയുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് പരാതി അറിയിച്ച് എഴുതിയ പല കത്തുകളും 'സ്ഥലത്ത് ആളില്ല' എന്ന പേരിൽ തപാൽ വകുപ്പ് തിരിച്ചയക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പിൽ ഭരണം നേടാനുള്ള സീറ്റ് ഉണ്ടായിട്ടും സർക്കാർ രൂപീകരിക്കാതെ യുഡിഎഫ് ചർച്ചകളിലേക്ക് നീങ്ങുമ്പോൾ വോട്ട് ചെയ്ത ജനങ്ങളാണ് യഥാർത്ഥത്തിൽ കുടുങ്ങിയിരിക്കുന്നത്.
തനിക്കും കുട്ടികൾക്കും സംരക്ഷണം ആവശ്യപ്പെട്ട് ആണ് പാവറട്ടി സ്വദേശിനി സഫ്ന മുഖ്യമന്ത്രിയുടെ വിലാസത്തിലേക്ക് പരാതി അയച്ചത്. സ്പീഡ് പോസ്റ്റിൽ രജിസ്റ്റർ ചെയ്ത് മെയ് അഞ്ചിനാണ് കത്തയച്ചത്. പരാതിയിൽ തുടർ നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷയിലായിരുന്നു സഫ്ന. എന്നാൽ മെയ് 13ന് സഫ്ന അയച്ച കത്ത് തിരിച്ചു വന്നു. കവറിന്റെ മുൻ ഭാഗത്ത് ' റിട്ടേൺഡ്' എന്നും പിൻ ഭാഗത്ത് റെഫ്യൂസ്ഡ് (വിലാസക്കാരന്റെ ഓഫീസ് പ്രവർത്തിക്കുന്നില്ല) എന്നും രേഖപ്പെടുത്തിയിട്ടുണ്ട്.
നേരത്തെ, ബന്ധുക്കളുടെ ഉപദ്രവം സഹിക്കാൻ കഴിയാതെ സഫ്ന ആദ്യം പൊലീസിൽ പരാതി നൽകിയിരുന്നു. ഇവരുടെ പരാതിയിൽ പാവറട്ടി പൊലീസ് കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവരുടെ അഭിഭാഷകൻ സുജിത്ത് അയിനിപ്പുള്ളിയുടെ നിർദേശ പ്രകാരമാണ് മുഖ്യമന്ത്രിക്ക് കൂടി പരാതി അയച്ചത്. പക്ഷെ, ലഭിച്ച മറുപടി ഇങ്ങനെയും. മുന്നോട്ട് ഇനി എന്ത് ചെയ്യണമെന്നറിയാതെ കുഴങ്ങിയിരിക്കുകയാണ് സഫ്ന
News Now
'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്ക്ക് ഒരുങ്ങി അമേരിക്ക

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി

Summary
Kerala Woman’s Complaint Letter to CM Office Returned as ‘Office Not Functioning’.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




