High Court of Kerala
High Court of KeralaSource by : ഫയല്‍
Last Updated :25 February 2026, 4:03 pm IST

News Now

കൊച്ചി: കേരളത്തില്‍ എയിംസ് വേണമെന്ന ആവശ്യത്തിനോടുള്ള കേന്ദ്രനിലപാടില്‍ വീണ്ടും വിമര്‍ശനവുമായി ഹൈക്കോടതി. കേരളത്തിന്റെ ആവശ്യം നിസാരമായി കാണരുതെന്നും രണ്ട് ആഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കേന്ദ്രത്തിനു ഹൈക്കോടതി നിര്‍ദേശം നല്‍കി. കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം ഇക്കാര്യത്തില്‍ സത്യവാങ്മൂലം സമര്‍പ്പിക്കണം.

കേരളത്തില്‍ എയിംസ് സ്ഥാപിക്കാന്‍ തീരുമാനം എടുത്തിട്ടും എന്തുകൊണ്ടാണ് തീരുമാനം നീണ്ടുപോകുന്നതെന്നും കേന്ദ്രത്തോട് കോടതി ചോദിച്ചു. എന്നാല്‍ മറുപടി നല്‍കാന്‍ നാല് ആഴ്ച വേണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അത്രയും സമയം നല്‍കാനാകില്ലെന്നു പറഞ്ഞ ഹൈക്കോടതി രണ്ടാഴ്ചയ്ക്കകം മറുപടി നല്‍കാന്‍ നിര്‍ദേശിച്ചു.

എയിംസ് കേരളത്തില്‍ സ്ഥാപിക്കാന്‍ തീരുമാനം എടുത്തിട്ടില്ലേയെന്നും കേന്ദ്രത്തോട് കോടതി ചോദിച്ചു. രണ്ടാഴ്ച സമയം നല്‍കിയിട്ടുണ്ടെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പ്രതിനിധി ഓണ്‍ലൈന്‍ ആയി ഹാജരാവണമെന്നും സാധ്യതാ പഠനം സംബന്ധിച്ച് മറുപടി നല്‍കാനുമാണ് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കിനാലൂരിലെ സ്ഥലം എയിംസ് സ്ഥാപിക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചിട്ടുള്ളതാണെന്ന് സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞവര്‍ഷം അറിയിച്ചിരുന്നു. കേന്ദ്ര സര്‍ക്കാരാണ് വിഷയത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടതെന്നും സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

Summary

'Kerala's demand for AIIMS should not be taken lightly'; High Court again criticizes the central government's stance

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates