കെജിടിഇ പരീക്ഷ ഡിസംബർ എട്ടിന്, ഫീസടയ്ക്കാൻ ഈ മാസം 20 വരെ സമയം 

മുൻകൂട്ടി നിശ്ചയിച്ചിരിക്കുന്ന സമയക്രമം തെരഞ്ഞെടുക്കന്നവർക്കുമാത്രമേ പരീക്ഷയിൽ പങ്കെടുക്കാനാകൂ

Last Updated :20 January 2024, 8:32 am IST

തിരുവനന്തപുരം: കേരള ഗവൺമെന്റ് ടെക്നിക്കൽ എക്സാമിനേഷൻ (കൊമേഴ്സ് ഗ്രൂപ്പ്) കംപ്യൂട്ടർ (വേർഡ് പ്രോസസിംഗ്) പരീക്ഷ ഡിസംബർ എട്ട് മുതൽ എൽ ബി എസിന്റെ വിവിധ സെന്ററുകളിൽ നടക്കും. പരീക്ഷാർത്ഥികൾക്ക് http://www.lbscentre.kerala.gov.inലെ KGTE2020 എന്ന ലിങ്കിലൂടെ ഓൺലൈനായി ഫീസടച്ച് സ്വീകാര്യമായ പരീക്ഷാസമയവും, തിയതിയും തെരഞ്ഞെടുക്കാം. പരീക്ഷാ കമ്മീഷണർക്ക് അപേക്ഷ നൽകിയിട്ടുള്ളവർക്ക് മാത്രമാണ് യോ​​ഗ്യത. 

ഫീസടയ്ക്കാനും സമയക്രമം തെരഞ്ഞെടുക്കാനുമുള്ള അവസരം നവംബർ ഒൻപതു മുതൽ 20 വരെ വെബ്സൈറ്റിൽ ലഭിക്കും. പരീക്ഷാ ഫീസായി ലോവറിന് 200 രൂപയും ഹയറിന് 250 രൂപയും ആണ്.  മുൻകൂട്ടി നിശ്ചയിച്ചിരിക്കുന്ന സമയക്രമം തെരഞ്ഞെടുക്കന്നവർക്കുമാത്രമേ പരീക്ഷയിൽ പങ്കെടുക്കാനാകൂ. മലയാളം ലോവർ, മലയാളം ഹയർ, ഇംഗ്ലീഷ് ലോവർ, ഇംഗ്ലീഷ് ഹയർ വിഷയങ്ങൾക്ക് ഇത്തരത്തിൽ പ്രത്യേകം സമയം തെരഞ്ഞെടുക്കണം.

നേരത്തെ ഫീസടച്ച പരീക്ഷാർത്ഥികൾക്ക് പുതിയ പരീക്ഷാതിയതിയും, സമയവും തെരഞ്ഞെടുക്കാം. രജിസ്ട്രേഷൻ സ്ലിപ്പും പരീക്ഷാഭവനിൽ നിന്നും ലഭിച്ച ഹാൾടിക്കറ്റും പരീക്ഷാസമയത്ത് ഹാജരാക്കണം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now