
News Now
"അന്ന' ചെയ്യാമെന്ന് ഞാൻ ഏറ്റിരുന്നില്ല'; വെളിപ്പെടുത്തി അരവിന്ദ് സ്വാമി, 'ജോഷി ചതിച്ച് ആശാനെ' എന്ന് സോഷ്യൽ മീഡിയ

'എന്റെ കയ്യിലുള്ളതെല്ലാം അയക്കും'; 18 കാരന് ഭീഷണിപ്പെടുത്തി പണം തട്ടാന് ആസൂത്രണം നടത്തി; ഓഡിയോ ക്ലിപ്പ് പുറത്തുവിട്ട് പെണ്കുട്ടിയുടെ കുടുംബം

ലോകത്തെ ഏറ്റവും വലിയ ഗ്രൂപ്പ് സെല്ഫി റെക്കോര്ഡ്, 100 ഡിഗ്രി വൈഡ് ആംഗിള്, എത്ര വലിയ ഗ്രൂപ്പും ഫ്രെയിമില്; ഓപ്പോ എഫ്35 സീരീസ് വിപണിയില്

പാലക്കാട്ട് വീണ്ടുമൊരു ആൾക്കൂട്ടക്കൊലപാതകം; മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെ തല്ലിക്കൊന്ന കേസിൽ ഏഴുപേർ അറസ്റ്റിൽ
തിരുവനന്തപുരം : ശാസ്താംകോട്ടയില് വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഭര്ത്താവ് കിരണ്കുമാറിനെ സര്ക്കാര് സര്വീസില് നിന്നും സസ്പെന്ഡ് ചെയ്തു. അസിസ്റ്റന്റ് മോട്ടോര് വെഹിക്കിള് ഇന്സ്പെക്ടറായിരുന്നു കിരണ് കുമാര്. കൊല്ലം എന്ഫോഴ്സ്മെന്റ് വിംഗിലായിരുന്നു ഇയാള്.
കിരണ്കുമാറിനെ സസ്പെന്ഡ് ചെയ്ത കാര്യം ഗതാഗതമന്ത്രി ആന്റണി രാജുവാണ് അറിയിച്ചത്. വിസ്മയയുടെ മരണത്തിന് പിന്നാലെ, മോട്ടോര് വാഹന വകുപ്പിനോട് മന്ത്രി റിപ്പോര്ട്ട് തേടിയിരുന്നു. ഈ റിപ്പോര്ട്ടിന് പിന്നാലെയാണ് കിരണ്കുമാറിനെ അന്വേഷണ വിധേയമായിസര്വീസില് നിന്നും സസ്പെന്ഡ് ചെയ്യാന് തീരുമാനിച്ചത്.
കേസിലെ കണ്ടെത്തൽ അനുസരിച്ച് കിരൺ കുമാറിനെതിരെ കൂടുതൽ നടപടികൾ ഉണ്ടാകും. അതിനിടെ വിസ്മയയുടെ മരണത്തിന്റെ അന്വേഷണ ചുമതല ഐജി ഹര്ഷിത അട്ടല്ലൂരിക്ക് നല്കി. ഐജി ഹർഷിത നേരിട്ട് സ്ഥലത്തെത്തി അന്വേഷണം വിലയിരുത്തും.
സംഭവത്തിൽ പഴുതടച്ചുളള അന്വേഷണമുണ്ടാകുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ വ്യക്തമാക്കി. വിസ്മയുടെ മരണത്തിന് പിന്നിൽ നേരിട്ടോ അല്ലാതെയോ ഉൾപ്പെട്ട എല്ലാവരെയും പ്രതിയാക്കും. കുറ്റവാളികള്ക്കെതിരെ മുന്വിധി ഇല്ലാതെ കര്ശന നിയമനടപടി സ്വീകരിക്കും. പഴുതുകളടച്ചുളള അന്വേഷണം ഉറപ്പാക്കുമെന്നും സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


കൗണ്ടർ ടിക്കറ്റുകൾക്കും ഓൺലൈനിനു സമാനമായ ഇൻഷുറൻസ് പരിരക്ഷ നൽകണം; ഇന്ത്യൻ റെയിൽവേയോട് സുപ്രീം കോടതി

"അന്ന' ചെയ്യാമെന്ന് ഞാൻ ഏറ്റിരുന്നില്ല'; വെളിപ്പെടുത്തി അരവിന്ദ് സ്വാമി, 'ജോഷി ചതിച്ച് ആശാനെ' എന്ന് സോഷ്യൽ മീഡിയ
