
റോ-റോ സർവീസിലും സ്ത്രീകൾക്ക് സൗജന്യ യാത്ര; വൈപ്പിൻ-ഫോർട്ട് കൊച്ചി മൂന്നാമത്തെ സർവീസ് മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു
സൗജന്യ യാത്രയിലൂടെ ലഭിക്കുന്ന പണം പിങ്ക് ചിട്ടി വഴി സമ്പാദ്യമാക്കാം; ഫിലിം സിറ്റിയും ഓഷ്യനേറിയവും കുടിവെള്ള പദ്ധതിയും കൊച്ചിയിലെത്തുമെന്നും മുഖ്യമന്ത്രി
കൊച്ചി: കൊച്ചിയിലെ യാത്രക്കാർ ഏറെക്കാലമായി ഉന്നയിക്കുന്ന ആവശ്യത്തിന് ഒടുവിൽ പരിഹാരമായി. വൈപ്പിൻ-ഫോർട്ട് കൊച്ചി റൂട്ടിലെ മൂന്നാമത്തെ റോ-റോ സർവീസ് ആരംഭിച്ചു. പുതിയ റോ-റോ സർവീസിന്റെ ഫ്ലാഗ് ഓഫ് മുഖ്യമന്ത്രി വിഡി സതീശൻ നിർവ്വഹിച്ചു. സംസ്ഥാന സർക്കാർ കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര പ്രഖ്യാപിച്ച 'പ്രിയദർശിനി' പദ്ധതിക്ക് സമാനമായി പുതിയ റോ-റോ സർവീസിലും സ്ത്രീകൾക്ക് പൂർണ്ണമായും സൗജന്യ യാത്രയായിരിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
സൗജന്യ യാത്രയിലെ പണം നിക്ഷേപിക്കാൻ കെഎസ്എഫ്ഇ പിങ്ക് ചിട്ടി
കെഎസ്ആർടിസിയിലും റോ-റോ സർവീസിലും സൗജന്യ യാത്രയിലൂടെ സ്ത്രീകൾക്ക് ലാഭിക്കാൻ കഴിയുന്ന തുക വെറുതെ കളയാതെ ഒരു നല്ല സമ്പാദ്യമാക്കി മാറ്റണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു.
അത്തരത്തിൽ മാറ്റിവെയ്ക്കുന്ന തുക സുരക്ഷിതമായി നിക്ഷേപിക്കുന്നതിനായി കെഎസ്എഫ്ഇയിൽ ഒരു പ്രത്യേക 'പിങ്ക് ചിട്ടി' ആരംഭിക്കാവുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്ത്രീകൾക്ക് സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ ഈ കൊച്ചു സമ്പാദ്യ ശീലം വഴി സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊച്ചി നഗരത്തിലേക്ക് കൂടുതൽ വലിയ വികസന പദ്ധതികൾ എത്തിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
വിനോദസഞ്ചാര-വിനോദ മേഖലകൾക്ക് ഉണർവേകാൻ കൊച്ചിയിൽ 'ഫിലിം സിറ്റി', 'ഓഷ്യനേറിയം' തുടങ്ങിയ വിപുലമായ പദ്ധതികൾ നടപ്പിലാക്കും.
കൊച്ചിക്കുള്ള സർക്കാരിന്റെ ആദ്യ സമ്മാനമായി വലിയൊരു കുടിവെള്ള പദ്ധതി അടിയന്തരമായി നടപ്പിലാക്കും.
ഈ വികസന പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ പശ്ചിമ കൊച്ചിയിലേക്ക് കൂടുതൽ അന്താരാഷ്ട്ര-ആഭ്യന്തര ടൂറിസ്റ്റുകൾ ഒഴുകിയെത്തും. ഇപ്പോൾ ആരംഭിച്ച റോ-റോ പദ്ധതി കൊച്ചിയുടെ വരാനിരിക്കുന്ന വലിയ വികസന മുന്നേറ്റങ്ങളുടെ തുടക്കം മാത്രമാണെന്നും മുഖ്യമന്ത്രി പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു.
WHAT TO READ NEXT

ഗുരുവായൂരില്‍ ദര്‍ശനം നടത്തി മുഖ്യമന്ത്രി വി ഡി സതീശന്
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
Chief Minister V. D. Satheesan flagged off the long-awaited third Ro-Ro ferry service between Vypin and Fort Kochi, introducing free travel for women passengers in line with the state government's 'Priyadarshini' scheme currently active in KSRTC buses
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


തമിഴ്നാട്ടിൽ സ്ത്രീകൾക്ക് ഇനി എക്സ്പ്രസ്, ഡീലക്സ് ബസുകളിലും സൗജന്യ യാത്ര: 'വെട്രി പയണം' പദ്ധതി വിപുലീകരിച്ച് മുഖ്യമന്ത്രി ജോസഫ് വിജയ്|VIDEO

വിമാന യാത്രയ്ക്ക് ലഗേജുകള്‍ ഇനി ഭാരമാകില്ല; 'ഹോം പിക്ക്-അപ്പ്' സേവനവുമായി കൊച്ചി വിമാനത്താവളം



