കൊടകര കുഴൽപ്പണ കേസ്: അന്വേഷണം കെ സുരേന്ദ്രൻ്റെ മകൻ ഹരികൃഷ്ണനിലേക്കും 

അന്വേഷണസംഘം ഹരികൃഷ്ണന്റെ മൊഴിയെടുക്കും

കെ സുരേന്ദ്രന്‍ ഫോട്ടോ ഫെയ്‌സ്ബുക്ക്‌
Last Updated :20 January 2024, 8:45 am IST

തൃശ്ശൂർ: കൊടകര കുഴൽപ്പണ കേസിൽ അന്വേഷണം ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ മകനിലേക്കും.  കേസിലെ മുഖ്യപ്രതിയായ ധർമ്മരാജനും സുരേന്ദ്രന്റെ മകൻ ഹരികൃഷ്ണനും പല തവണ ഫോണിൽ ബന്ധപ്പെട്ടെന്നും കോന്നിയിൽ വെച്ച് കൂടിക്കാഴ്ച നടത്തിയെന്നുമാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. വിവരങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണസംഘം ഹരികൃഷ്ണന്റെ മൊഴിയെടുക്കും. 

ഇന്നലെ തൃശ്ശൂരിൽ നടന്ന മൊഴിയെടുപ്പിൽ ധർമ്മരാജനെ അറിയാമെന്ന് സുരേന്ദ്രൻ്റെ ഡ്രൈവറും സെക്രട്ടറിയും അന്വേഷണസംഘത്തോട് പറഞ്ഞു. ധർമരാജനെ ചില പ്രചാരണ സാമഗ്രഹികൾ ഏൽപിച്ചിരുന്നുവെന്നും പലതവണ ഫോണിൽ വിളിച്ചിരുന്നെന്നുമാണ് സെക്രട്ടറിയുടെയും ഡ്രൈവറുടെയും മൊഴി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now