
കൊടകര കുഴല്‍പ്പണ കേസ്; പണം തിരികെ വേണമെന്ന ധര്‍മരാജന്റെ ഹര്‍ജി കോടതി മടക്കി
കൊടകര കുഴല്‍പ്പണ കേസില്‍ പൊലീസ് പിടിച്ചെടുത്ത പണവും കാറും തിരികെ വേണമെന്ന ധര്‍മരാജന്റെ ഹര്‍ജി കോടതി മടക്കി

തൃശൂര്‍:കൊടകര കുഴല്‍പ്പണ കേസില്‍ പൊലീസ് പിടിച്ചെടുത്ത പണവും കാറും തിരികെ വേണമെന്ന ധര്‍മരാജന്റെ ഹര്‍ജി കോടതി മടക്കി. ഹര്‍ജിയിലെ സാങ്കേതിക പിഴവുകള്‍ ചൂണ്ടിക്കാട്ടിയാണ് ഇരിങ്ങാലക്കുട ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഹര്‍ജി മടക്കിയത്. മതിയായ രേഖകളില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി, പിഴവുകള്‍ പരിഹരിച്ച ശേഷം വീണ്ടും ഹര്‍ജി ഫയല്‍ ചെയ്യാമെന്നും വ്യക്തമാക്കി.
കൊടകരയില്‍ കവര്‍ച്ച ചെയ്യപ്പെട്ട പണം തന്റേതാണെന്നും ഒരകോടി രൂപയും കാറും തിരികെ നല്‍കണമെന്നും ആവശ്യപ്പെട്ടാണ് ധര്മരാജന് കോടതിയെ സമീപിച്ചിരുന്നത്. എറണാകുളത്ത് ബിസിനസ് ആവശ്യത്തിനായാണ് പണം കൊണ്ടുപോയതെന്നും ഇതിനിടെയാണ് കവര്‍ച്ച നടന്നതെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു.
നേരത്തെ 25 ലക്ഷം രൂപ നഷ്ടപ്പെട്ടെന്നായിരുന്നു ഇയാള്‍ പൊലീസിന് നല്കിയ പരാതി. പിന്നീട് നടത്തിയ ചോദ്യം ചെയ്യലില്‍ നഷ്ടപ്പെട്ടത് മൂന്നര കോടി രൂപയാണെന്ന് മൊഴി നല്കി. നഷ്ടപ്പെട്ട പണത്തില്‍ 1.40 കോടി രൂപ അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. 2.10 കോടി രൂപ ഇനിയും കണ്ടെത്താനുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!

സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്

ബസ് യാത്രക്കിടെ പെൺകുട്ടിയോട് ലൈംഗികാതിക്രമം; സർക്കാർ ജീവനക്കാരന് കഠിന തടവും പിഴയും

Related News


സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്
