
പിക്കപ്പ് വാന്‍ തട്ടി ബസിനടിയില്‍പ്പെട്ട വിദ്യാര്‍ഥിനി മരിച്ചു; നിര്‍ത്താതെ പോയ വാഹനം തിരിച്ചറിഞ്ഞു
പെരിയാംതോട് സ്വദേശിയുടെ പിക്കപ്പ് വാനാണ് പെണ്‍കുട്ടി സഞ്ചരിച്ച സ്കൂട്ടറില്‍ ഇടിച്ചിട്ട ശേഷം നിര്‍ത്താതെ പോയതെന്നും വാഹനം ഉടന്‍ കസ്റ്റഡിയിലെടുക്കുമെന്നും പൊലീസ് പറഞ്ഞു

കോഴിക്കോട്: കൊടുവള്ളിയില്‍ വിദ്യാര്‍ഥിയുടെ മരണത്തിന് ഇടയാക്കിയ വാഹനം തിരിച്ചറിഞ്ഞതായി പൊലീസ്. പെരിയാംതോട് സ്വദേശിയുടെ പിക്കപ്പ് വാനാണ് പെണ്‍കുട്ടി സഞ്ചരിച്ച സ്കൂട്ടറില്‍ ഇടിച്ചിട്ട ശേഷം നിര്‍ത്താതെ പോയതെന്നും വാഹനം ഉടന്‍ കസ്റ്റഡിയിലെടുക്കുമെന്നും പൊലീസ് പറഞ്ഞു. സ്കൂട്ടറിനെതിരെ വന്ന പിക്കപ്പ് വാന്‍ തട്ടിയതിനെ തുടര്‍ന്ന് പെണ്‍കുട്ടിയും സഹയാത്രക്കാരിയും ബസിന് മുന്നിലേക്ക് തെറിച്ചുവീഴുകായിരുന്നു. ഇന്നലെ രാവിലെ ഒന്‍പതരയോടെയായിരുന്നു അപകടം.
അപകടത്തില്‍ ഗുരുതരമായ പരിക്കേറ്റ താമരശേരി ചുങ്കം കയ്യേലിക്കുന്നുമ്മല്‍ മുജീബിന്റെ മകള്‍ ഫാത്തിമ മിന്‍സിയ ആണ് മരിച്ചത്. 20 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ രാവിലെ ഒന്‍പതുമണിയോടെയായിരുന്നു അന്ത്യം.
കൂടെ യാത്ര ചെയ്ത പുനൂര്‍ സ്വദേശിനി ഫിദ ഫര്‍സാന ചികിത്സയിലാണ്. ഇരുവരും മണാശേരി കെഎംസിടി മെഡിക്കല്‍ കോളജില്‍ ബി ഫാം വിദ്യാര്‍ഥികളാണ്. അപകടത്തിന് ശേഷം പിക്കപ്പ് വാന്‍ നിര്‍ത്താതെ പോയിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്തി. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
7200 എംഎഎച്ച് ബാറ്ററി, ട്രിപ്പിള്‍ കാമറ സെറ്റപ്പ്; വിവോ വി80 വിപണിയില്‍

മുസ്ലീം ലീഗിന് മുസ്ലീമല്ലാത്ത ആദ്യത്തെ വൈസ് പ്രസിഡന്റ്; ചരിത്രത്തിലാദ്യം; ആരാണ് ശ്യാം സുന്ദര്‍?

ആരോഗ്യവും ദീർഘായുസ്സും ഉറപ്പാക്കാൻ സമഗ്ര പദ്ധതി; സംസ്ഥാനത്ത് വിദഗ്ദ്ധരെ ഉൾപ്പെടുത്തി പ്രത്യേക ടാസ്ക് ഫോഴ്സ്

ഹാജരാക്കിയത് കാലാവധി കഴിഞ്ഞ ലൈസൻസ്; അശ്വന്ത് കോക്കിന് കുരുക്ക് മുറുകുന്നു



