പ്രണയ വിവാഹം, നിരന്തര പീഡനത്തെ തുടർന്ന് യുവതിയുടെ ആത്മഹത്യ; ഭർത്താവ് അറസ്റ്റിൽ

ചൊവ്വാഴ്ചയായിരുന്നു അതിരമ്പുഴ സ്വദേശിനിയായ ഷൈമോളെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്

ഷൈമോൾ, അനില്‍ വര്‍ക്കി
Last Updated :20 January 2024, 9:27 am IST
Edited by :migrator

കോട്ടയം: അതിരമ്പുഴയില്‍ ഭര്‍തൃവീട്ടില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് അനില്‍ വര്‍ക്കി (26) അറസ്റ്റില്‍. ഇയാൾക്കെതിരെ സ്ത്രീധനത്തെ ചൊല്ലിയുള്ള മരണം, ഗാർഹിക പീഡനം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്‌തിരിക്കുന്നത്. ചൊവ്വാഴ്ചയായിരുന്നു അതിരമ്പുഴ സ്വദേശിനിയായ ഷൈമോളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

സ്ത്രീധനത്തിന്റെ പേരില്‍ 24 കാരിയായ ഷൈമോളെ ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് നിരന്തരം പീഡിപ്പിച്ചിരുന്നെന്ന കുടുബത്തിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. നാല് വര്‍ഷത്തിന് മുന്‍പാണ് ഷൈമോള്‍ ഓട്ടോറിക്ഷ ഡ്രൈവറായ അനിലിനെ പ്രണയിച്ച് വിവാഹം ചെയ്തത്. അനിലിന്റെ ഉപദ്രവം കൂടിയതോടെ ഷൈമോള്‍ ഞായറാഴ്ച സ്വന്തം വീട്ടില്‍ വന്നിരുന്നു.

എന്നാൽ ഇനി പ്രശ്‌നമൊന്നും ഉണ്ടാകില്ലെന്ന ഭര്‍ത്താവിന്റെ വീട്ടുക്കാര്‍ ഉറപ്പ് നല്‍കിയതോടെ മടങ്ങിപ്പോവുകയായിരുന്നു. ചൊവ്വാഴ്ച മരിക്കുന്നതിന് ഒരു മണിക്കൂര്‍ മുന്‍പ് അമ്മയെ വിളിച്ച് അനില്‍ തന്നെ വീണ്ടും ഉപദ്രവിച്ചതായി ഷൈമോള്‍ പരാതി പറഞ്ഞിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now