
കോഴിക്കോട് സ്വകാര്യ ആശുപത്രി നഴ്സുമാരുടെ രാപ്പകല്‍ സമരം അവസാനിപ്പിച്ചു; ഒത്തുതീര്‍പ്പാകാനുള്ളത് മൂന്ന് ആശുപത്രികള്‍

കോഴിക്കോട്: സ്വകാര്യ ആശുപത്രിയിലെ നഴ്സുമാര്‍ നടത്തുന്ന സമരം ഒത്തുതീര്‍പ്പിലേക്ക്. കോഴിക്കോട് ജില്ലയിലെ സ്വകാര്യ ആശുപത്രി നഴ്സുമാരുടെ സമരം ഒത്തുതീര്‍പ്പായി. മാനേജുമെന്റുകളുമായി നടത്തിയ ചര്‍ച്ചയിലാണ് ഒത്തുതീര്‍പ്പായത്. ശമ്പളവര്ധനവടക്കം പരിഗണിക്കാമെന്ന് ഉറപ്പു ലഭിച്ചെന്നും നഴ്സുമാര്‍ പറഞ്ഞു.
ആറ് ആശുപത്രികളില്‍ മാനേജുമെന്റുമായി നടത്തിയ ചര്‍ച്ചയാണ് വിജയം കണ്ടത്. ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ തുടക്ക ശമ്പളം 36000 രൂപയും മെയ്ത്രയില്‍ ശമ്പളം 37000 രൂപയുമാക്കി.
അതേസമയം സംസ്ഥാനത്ത് ഇനി സമരം ഒത്തുതീര്‍പ്പാകാനുള്ളത് മൂന്ന് ആശുപത്രികളില്‍ മാത്രമാണ്. വെള്ളിയാഴ്ച മുതലാണ് യുഎന്‍എയുടെ നേതൃത്വത്തില്‍ രാപ്പകല്‍ സമരം ആരംഭിച്ചത്. ഒരു മാസം മുമ്പ് ശമ്പളവര്‍ധന ആവശ്യപ്പെട്ടുകൊണ്ടുള്ള നഴ്സുമാരുടെ സമരം ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍ ശമ്പള വര്‍ധനത്തില്‍ നടപടികള്‍ കൈകൊള്ളാത്തതുകൊണ്ട് സമരം പുനരാരംഭിക്കുകയായിരുന്നു.
40,000 രൂപ മിനിമം വേതനം ആവശ്യപ്പെട്ട് സ്വകാര്യ ആശുപത്രി നഴ്സുമാരുടെ സമ്പൂര്‍ണ പണിമുടക്ക് മാര്‍ച്ചിലാണ് തുടങ്ങിയത്. ശമ്പള വര്‍ധനയില്‍ യുഎന്‍എയുമായി ധാരണയില്‍ എത്താത്ത എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലെ ആശുപത്രികളിലാണ് ശക്തമായ സമരം ഉണ്ടായത്. മറ്റു ജില്ലകളിലെ 200 ഓളം സ്വകാര്യ ആശുപത്രികളില്‍ കൂടുതല്‍ വേതനം നല്‍കാമെന്ന് ഉറപ്പു നല്‍കിയതോടെ സമരം പിന്‍വലിച്ചിരുന്നു.
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
Kozhikode private hospital nurses' day-night strike ends
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



