
മലയാളി ആണ്‍സുഹൃത്തിന്റെ ഉപദ്രവം?; കോഴിക്കോട് റഷ്യന്‍ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു; മെഡിക്കല്‍ കോളജില്‍
യുവതി അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു

കോഴിക്കോട്: കോഴിക്കോട് കൂരാച്ചുണ്ടില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച റഷ്യന്‍ യുവതി മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍. കൂരാച്ചുണ്ട് കാളങ്ങാലിയില്‍ ആണ്‍സുഹൃത്തിനൊപ്പം താമസിച്ചു വരികയായിരുന്ന യുവതി കഴിഞ്ഞദിവസമാണ് കെട്ടിത്തില്‍ നിന്നും ചാടി ജീവനൊടുക്കാന്‍ ശ്രമിച്ചത്.
യുവതി അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ആണ്‍സുഹൃത്തിന്റെ ഉപദ്രവമാണ് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചതിന് കാരണമെന്നാണ് സൂചന. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട മലയാളി യുവാവിനെ തേടി മൂന്നുമാസം മുമ്പാണ് യുവതി കൂരാച്ചുണ്ടിലെത്തിയത്.
തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നതിനാല്‍ പൊലീസിന് യുവതിയുടെ മൊഴി രേഖപ്പെടുത്താനായിട്ടില്ല. യുവതിയുടെ ആണ്‍സുഹൃത്തിനെ പൊലീസിന് ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
സെഞ്ച്വറി അടിച്ച് പാകിസ്ഥാനിലെ 'ആദം ഗിൽക്രിസ്റ്റ്'!... 108 പന്തിൽ 117 റൺസ്

Jantar Mantar Protest: ജന്തർമന്തറിൽ സമരത്തിന് അനുമതി തേടി സിജെപി

'എല്ലാം നല്ല ഉദ്ദേശത്തില്‍ അല്ല'; കുട്ടികളുടെ ഫോണ്‍ ഉപയോഗത്തില്‍ ദുബൈയില്‍ മുന്നറിയിപ്പ്

സുപ്രീം കോടതിയെ ഇതിലേക്ക് വലിച്ചിഴയ്ക്കരുത്; അഭിഭാഷകരുടെ സഞ്ചാരം തടസ്സപ്പെടരുതെന്ന് ചീഫ് ജസ്റ്റിസ്



