കോഴിക്കോട് തെരുവ് നായ ആക്രമണം; പഞ്ചായത്ത് ജീവനക്കാരി, കുട്ടികൾ അടക്കം നിരവധി പേർക്ക് കടിയേറ്റു

പരിക്കേറ്റവരെ വടകര ​ഗവ. ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

stray dog attack
പ്രതീകാത്മക ചിത്രംഫയല്‍
Edited by :renjith.k
Last Updated :30 ഏപ്രിൽ 2024, 7:57 am IST

കോഴിക്കോട്: വടകരയിലും പരിസര പ്രദേശങ്ങളിലും തെരുവ് നായയുടെ ആക്രമണം. നിരവധി പേർക്ക് കടിയേറ്റു. വില്ല്യാപ്പള്ളി പഞ്ചായത്ത് ഓവർസിയർ ഷിജിന, മയ്യന്നൂർ താഴെപുറത്ത് ബിന്ദു, മണാട്ട് കുനിയിൽ രാധ, ചമ്പപ്പുതുക്കുടി പുഷ്പ, വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന രണ്ട് കുട്ടികൾ എന്നിവർക്കാണ് കടിയേറ്റത്.

പരിക്കേറ്റവരെ വടകര ​ഗവ. ജില്ലാ ആശുപത്രിയിലും കുട്ടികളിൽ ഒരാളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മയ്യന്നൂർ ചാത്തൻകാവിൽ സ്ഥല പരിശോധനയുടെ ഭാ​ഗമായി എത്തിയപ്പോഴാണ് പഞ്ചായത്ത് ഓവർസിയർ ഷിജിനയ്ക്ക് കടിയേറ്റത്. മേഴ്സി ബിഎഡ് കോളജ് ജീവനക്കാരി ബിന്ദുവിനെ വീട്ടിലേക്കു പോകുമ്പോഴാണ് ആക്രമിച്ചത്. രാധ, പുഷ്പ എന്നിവർക്ക് റോ‍ഡിലൂടെ നടന്നു പോകുമ്പോഴാണ് കടിയേറ്റത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now