
300ഗ്രാം എംഡിഎംഎയുമായി കോഴിക്കോട് യുവാവ് പിടിയില്‍
പിടിച്ചെടുത്ത എംഡിഎംഎയ്ക്ക് വിപണിയില്‍ ഏതാണ്ട് പതിനെട്ട് ലക്ഷത്തോളം വിലവരും.

കോഴിക്കോട്: കോഴിക്കോട് വന്‍ ലഹരിവേട്ട. 300 ഗ്രാം എംഡിഎംഎയുമായി മലപ്പുറം കൊണ്ടോട്ടി സ്വദേശി ശിഹാബുദ്ദീന്‍ പിടിയില്‍. 201 ഗ്രാം ഫ്‌ലാറ്റില്‍ നിന്നും 89 ഗ്രാം ഇയാളുടെ കാറില്‍ നിന്നുമാണ് പിടിച്ചെടുത്തത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ന് പുലര്‍ച്ചെ നടത്തിയ വാഹനനപരിശോധനയിലാണ് പ്രതി പിടിയിലായത്. കാറില്‍ നിന്നാണ് ആദ്യം എംഡിഎംഎ പിടിച്ചെടുത്തത്. പിന്നീട് പൊലീസ് ഫ്‌ലാറ്റില്‍ പരിശോധന നടത്തുകയായിരുന്നു. അവിടെ നിന്ന് 201 ഗ്രാം എംഡിഎംഎയും കണ്ടെത്തി.
ബംഗളൂരുവില്‍ നിന്ന് വില്‍പ്പനക്കായാണ് രാസലഹരി എത്തിച്ചതെന്നാണ് ശിഹാബ് പൊലീസിന് നല്‍കിയ മൊഴി. ഇയാള്‍ ഇടനിലക്കാരന്‍ വഴിയാണ് വില്‍പ്പന നടത്തുന്നതെന്നും പൊലീസ് കണ്ടെത്തി. ഇത് സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തുകയാണെന്ന് പൊലീസ് പറഞ്ഞു. പിടിച്ചെടുത്ത എംഡിഎംഎയ്ക്ക് വിപണിയില്‍ ഏതാണ്ട് പതിനെട്ട് ലക്ഷത്തോളം വിലവരും.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'ലോകകപ്പിന് ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്ക്ക് ഒരുങ്ങി അമേരിക്ക

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി



