
കെഎസ്യുവിന് ജംബോ കമ്മിറ്റി; പട്ടികയില്‍ വിവാഹിതരും; അതൃപ്തി അറിയിച്ച് കെ സുധാകരന്; വിടി ബല്‍റാമും ജയന്തും ചുമതല ഒഴിഞ്ഞു
5 ദിവസത്തിനകം പ്രശ്നത്തിന് പരിഹാരമുണ്ടായില്ലെങ്കില്‍ കടുത്ത നടപടിയിലേക്ക് നീങ്ങുമെന്ന് സുധാകരന് ഹൈക്കമാന്‍ഡിനെ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

തിരുവനന്തപുരം: കെഎസ്യു ഭാരവാഹി പട്ടികയിലെ അതൃപ്തിയെ തുടര്‍ന്ന് സംസ്ഥാന കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. പുനഃസംഘടന മാനദണ്ഡങ്ങള്‍ പാലിക്കാതെയാണെന്നരോപിച്ച് മേല്‍നോട്ട ചുമതല വഹിച്ചിരുന്നു വിടി ബല്‍റാമും ജയന്തും ചുമതലയില്‍ നിന്നൊഴിഞ്ഞു.
നേരത്തെ കെഎം അഭിജിത്തിനെ മാറ്റി അലോഷ്യസ് സേവ്യറിനെ പ്രസിഡന്റായും മുഹമ്മദ് ഷമാസിനെയും ആന്‍ സെബാസ്റ്റ്യനെ വൈസ് പ്രസിഡന്റ്മാരായും ചുമതലപ്പെടുത്തിയിരുന്നു. അതിന് ശേഷം സംസ്ഥാന കമ്മറ്റിയോ ജില്ലാ കമ്മറ്റിയോ പുനഃസംഘടിപ്പിച്ചിരുന്നില്ല. രണ്ടാഴ്ചയ്ക്കകം പുതിയ കമ്മിറ്റി രൂപീകരിക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം പറഞ്ഞിരുന്നെങ്കിലും അത് നടന്നില്ല. സംസ്ഥാന കമ്മിറ്റിയിലേക്ക് ഭാരവാഹികളെ തെരഞ്ഞെടുക്കാനുള്ള ചര്‍ച്ച ഏറെ നാളായി നീളുകയായിരുന്നു.
45 പേര് അടങ്ങുന്ന പട്ടികയാണ് സംസ്ഥാനത്ത് കെസ് യുവിന്റെ ചുമതലയുണ്ടായിരുന്ന ബിടി ബല്‍റാമും ജയന്തും നല്‍കിയത്. എന്നാല്‍ പുതിയ പട്ടികയില്‍ ഇടം പിടിച്ചത് 94 പേരാണ്. ജംബോ പട്ടികയില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന് ഹൈക്കമാന്‍ഡിനെ നേരിട്ട് വിളിച്ച് അതൃപ്തി അറിയിച്ചു. 5 ദിവസത്തിനകം പ്രശ്നത്തിന് പരിഹാരമുണ്ടായില്ലെങ്കില്‍ കടുത്ത നടപടിയിലേക്ക് നീങ്ങുമെന്ന് സുധാകരന് ഹൈക്കമാന്‍ഡിനെ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
രമേശ് ചെന്നിത്തലയും ഇതേ നിലപാട് ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ട്. വിഡി സതീശനും കെസി വേണുഗോപാലും ഇടപെട്ട് പട്ടികയില്‍ അട്ടിമറി നടത്തിയെന്നാണ് എഐ ഗ്രൂപ്പുകള്‍ ആരോപിക്കുന്നത്. നേരത്തെയുള്ള രണ്ട് വൈസ് പ്രസിഡന്റുമാരെ സീനിയര്‍ വൈസ് പ്രസിഡന്റുമാരാക്കുകയും നാല് പുതിയ വൈസ് പ്രസിഡന്റുമാരെ പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. 30 ജനറല്‍ സെക്രട്ടറിമാരും പട്ടികയിലുണ്ട്. വിവാഹിതരും പട്ടികയില്‍ ഇടംപിടിച്ചവരില്‍ ഉള്‍പ്പെടുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
7200 എംഎഎച്ച് ബാറ്ററി, ട്രിപ്പിള്‍ കാമറ സെറ്റപ്പ്; വിവോ വി80 വിപണിയില്‍

മുസ്ലീം ലീഗിന് മുസ്ലീമല്ലാത്ത ആദ്യത്തെ വൈസ് പ്രസിഡന്റ്; ചരിത്രത്തിലാദ്യം; ആരാണ് ശ്യാം സുന്ദര്‍?

ആരോഗ്യവും ദീർഘായുസ്സും ഉറപ്പാക്കാൻ സമഗ്ര പദ്ധതി; സംസ്ഥാനത്ത് വിദഗ്ദ്ധരെ ഉൾപ്പെടുത്തി പ്രത്യേക ടാസ്ക് ഫോഴ്സ്

ഹാജരാക്കിയത് കാലാവധി കഴിഞ്ഞ ലൈസൻസ്; അശ്വന്ത് കോക്കിന് കുരുക്ക് മുറുകുന്നു



