വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റു; കെഎസ്ഇബി ജീവനക്കാരൻ ചികിത്സയിലിരിക്കെ മരിച്ചു

33 കെവി ലൈനിലെ തകരാർ പരിഹരിക്കുന്നതിനിടെ കൃഷ്ണദാസിന് അപകടം ഉണ്ടായത്

കൃഷ്ണദാസ്
Last Updated :20 January 2024, 9:27 am IST
Edited by :migrator

പാലക്കാട്: വൈദ്യുതി ലൈനിലെ തകരാർ പരിഹരിക്കുന്നതിനിടെ ഷോക്കേറ്റ കെഎസ്ഇബി ജീവനക്കാരൻ ചികിത്സയിലിരിക്കെ മരിച്ചു. നെല്ലിയാമ്പതി സെക്‌ഷനിലെ ഓവർസീയർ കൃഷ്ണദാസ് (51) ആണ്. എറണാകുളത്തെ 
ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്‌ക്കിരിക്കെയാണ് മരണം. ഈ മാസം ഒന്നിനു രാവിലെ കൊല്ലങ്കോട് പഞ്ചായത്തിലെ കൊട്ടക്കുറിശ്ശിയിൽ 33 കെവി ലൈനിലെ തകരാർ പരിഹരിക്കുന്നതിനിടെ കൃഷ്ണദാസിന് അപകടം ഉണ്ടായത്.

ജോലിക്കിടെ സ്വീകരിക്കേണ്ട മുൻകരുതലുകൾ എടുത്തിരുന്ന കൃഷ്ണദാസിന് എങ്ങനെയാണു ഷോക്കേറ്റതെന്നതു സംബന്ധിച്ച് വ്യക്തതയില്ല. നെല്ലിയാമ്പതി സബ്സ്റ്റേഷനിലേക്ക് കൊല്ലങ്കോട് നിന്നുള്ള 33 കെവി ലൈനിലൂടെയാണു വൈദ്യുതി എത്തുന്നത്. ഈ ലൈനിൽ തകരാ‍ർ വന്നതു ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് അതു പരിഹരിക്കുന്നതിനായാണു മകനൊപ്പം കൃഷ്ണദാസ് കൊട്ടക്കുറിശ്ശിയിൽ എത്തിയത്.

എബി സ്വിച്ചിലെ തകരാർ പരിഹരിക്കുന്നതിനിടെ ഷോക്കേൽക്കുകയായിരുന്നു. തെറിച്ചെങ്കിലും താഴെവീഴാതെ അരമണിക്കൂറോളം കുടുങ്ങിക്കിടന്ന കൃഷ്ണദാസിനെ പ്രദേശവാസികളും അവിടെയുണ്ടായിരുന്ന തൊഴിലാളികളും ചേർന്നാണു താഴെയിറക്കിയത്. മൃതദേഹം പൊലീസ് നടപടികൾക്കു ശേഷം പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിക്കും. പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്നു സംസ്കരിക്കും. ഭാര്യ: ഹേമലത. മക്കൾ: തരുൺ കൃഷ്ണ, അരുൺ കൃഷ്ണ. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now