
സെര്‍വര്‍ തകരാര്‍; ബില്‍ അടയ്ക്കാനുള്ള പ്രശ്‌നം പരിഹരിച്ചതായി കെഎസ്ഇബി
സെര്‍വര്‍ തകരാറിലായതിനെ തുടര്‍ന്ന് വൈദ്യുതി ബില്‍ അടയ്ക്കുന്ന ചില സംവിധാനങ്ങളില്‍ ഉണ്ടായ സാങ്കേതികപ്രശ്‌നം പരിഹരിച്ചതായി കെഎസ്ഇബി അറിയിച്ചു

തിരുവനന്തപുരം: സെര്‍വര്‍ തകരാറിലായതിനെ തുടര്‍ന്ന് വൈദ്യുതി ബില്‍ അടയ്ക്കുന്ന ചില സംവിധാനങ്ങളില്‍ ഉണ്ടായ സാങ്കേതികപ്രശ്‌നം പരിഹരിച്ചതായി കെഎസ്ഇബി അറിയിച്ചു. ഇന്നലെയാണ് ബോര്‍ഡിന്റെ ഒരുമ നെറ്റ് എന്ന സോഫ്റ്റ് വെയറില്‍ തകരാറുണ്ടായത്.
ബില്‍ അടക്കുന്നതടക്കമുള്ള ഉപഭോക്തൃ സേവനങ്ങള്‍ തടസപ്പെട്ടതോടെ, ഉപഭോക്താക്കള്‍ വലഞ്ഞു. ഗൂഗിള്‍ പേ, ആമസോണ്‍, പേടിഎം തുടങ്ങിയ ബിബിപിഎസ് സംവിധാനങ്ങള്‍, അക്ഷയ, ഫ്രണ്ട്‌സ് എന്നിവയിലൂടെ ഓണ്‍ലൈനായി വൈദ്യുതി ബില്‍ അടയ്ക്കുന്നതാണ് സാങ്കേതിക കാരണങ്ങളാല്‍ തടസ്സപ്പെട്ടത്.
തകരാര്‍ പരിഹരിക്കാനുള്ള ശ്രമം ഇന്നലെ മുതല്‍ തന്നെ കെഎസ്ഇബി ആരംഭിച്ചിരുന്നു.അതിനിടെ കെഎസ്ഇബിയുടെ ഉപഭോക്തൃ സേവന വെബ്‌സൈറ്റായ wss.kseb.in വഴി പണമടയ്ക്കാന്‍ സാധിക്കുമെന്ന് കെഎസ്ഇബി അറിയിച്ചിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്ക്ക് ഒരുങ്ങി അമേരിക്ക

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി



