
ഒടുവിൽ വീണ്ടുവിചാരം; മിഥുനിന്റെ മരണത്തിനിടയാക്കിയ വൈദ്യുതി ലൈൻ നീക്കം ചെയ്തു
സൈക്കിൾ ഷെഡിനു മുകളിലൂടെ കടന്നു പോകുന്ന വൈദ്യുതി ലൈനിൽ നിന്നു ഷോക്കേറ്റാണ് 13കാരന്റെ മരണം

കൊല്ലം: തേവലക്കര ബോയ്സ് ഹൈസ്കൂളിൽ വച്ച് ഷോക്കേറ്റ് എട്ടാം ക്ലാസ് വിദ്യാർഥി മിഥുൻ മരിച്ചതിനു പിന്നാലെ നടപടികളുമായി കെഎസ്ഇബി. മിഥുനിന്റെ മരണത്തിനു കാരണമായ വൈദ്യുതി ലൈൻ നീക്കം ചെയ്തു. കെഎസ്ഇബി ഉദ്യോഗസ്ഥരെത്തിയാണ് സ്കൂളിനു സമീപം താഴ്ന്നു കിടന്ന വൈദ്യുതി ലൈൻ മാറ്റിയത്. ഇന്നലെ ബാലാവകാശ കമ്മീഷൻ ചെയർമാന്റെ സാന്നിധ്യത്തിൽ നടന്ന യോഗത്തിൽ വൈദ്യുതി ലൈൻ മാറ്റാൻ ധാരണയായിരുന്നു.
സൈക്കിൾ ഷെഡിനു മുകളിലൂടെ കടന്നു പോകുന്ന വൈദ്യുതി ലൈനിൽ നിന്നു ഷോക്കേറ്റാണ് 13കാരന്റെ ദാരുണ മരണം. സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചു നിർമിച്ചതാണ് ഷെഡ്.
ക്ലാസിൽ ചെരുപ്പ് എറിഞ്ഞു കളിക്കുന്നതിനിടെ കൂട്ടുകാരന്റെ ചെരുപ്പ് ഷെഡിനു മുകളിൽ വീണു. അതെടുക്കാൻ ബഞ്ചും ഡസ്കും ചേർത്ത് കയറുന്നതിനിടെ മിഥുൻ തെന്നീ വീഴാൻ പോയി. കുട്ടി വീഴാതിരിക്കാൻ പിടിച്ചത് വൈദ്യുതി ലൈനിലായിരുന്നു.
മരണത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്. ശാസ്താംകോട്ട ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അസ്വാഭാവിക മരണത്തിനു കേസെടുത്ത് അന്വേഷണം നടക്കുന്നത്.
WHAT TO READ NEXT

ചിതയ്ക്ക് തീ കൊളുത്തി കുഞ്ഞനുജന്; മിഥുന് ഇനി കണ്ണീരോര്‍മ
News Now
സർക്കാർ ആശുപത്രികളിൽ ട്രെയിനി സ്റ്റാഫ് നിയമനം; അപേക്ഷ ക്ഷണിച്ചു

രാത്രി ഉറക്കം ശരിയാകുന്നില്ലേ? അറിയാതെ ചെയ്യുന്ന ഈ ശീലങ്ങളാകാം കാരണം
പാടത്ത് പണിയെടുത്ത് ഇംഗ്ലീഷ് പഠിപ്പിക്കൽ, ഇന്ന് ലക്ഷക്കണക്കിന് ആളുകളുടെ ടീച്ചർ; പ്രിയങ്ക ചോപ്ര വരെ ആരാധിക, നന്ദി പറഞ്ഞ് യശോദ

'നല്ല സിനിമയെടുത്ത് ജനങ്ങളെ രസിപ്പിക്കൂ, പഴയ ഇമേജ് തിരിച്ചുപിടിക്കാം'; രാജ്പാൽ യാദവിനോട് സുപ്രീം കോടതി

Summary
kseb has taken action after the death of eighth grade student Mithun due to electric shock at Thevalakkara Boys High School. The power line that caused Mithun's death has been removed.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


യഥാർഥ ജീവിതത്തിലെ 'കടുവ': മുൻ ഡിജിപി തച്ചങ്കരിയെ മുട്ടുകുത്തിച്ച കുട്ടനാട്ടുകാരൻ; 36 വർഷത്തെ പോരാട്ടത്തിന് ഒടുവിൽ വിജയം

'ക്ഷമ ചോദിച്ചപ്പോള്‍ അദ്ദേഹം വലുതാകുകയും ഞാന്‍ ചെറുതാകുകയും ചെയ്തു, ചേന്തി അനിലിനോട് ഞാന്‍ ക്ഷമിച്ചിരിക്കുന്നു'

