വൈകിട്ട് ആറ് മണി മുതൽ രാത്രി 11വരെ വൈദ്യുതി ഉപയോ​ഗം കുറയ്ക്കണം; കെഎസ്ഇബി

വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ട സാഹചര്യം ഒഴിവാക്കാൻ ആളുകൾ സഹകരിക്കണമെന്നും കെഎസ്ഇബി അഭ്യർത്ഥിച്ചു

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:24 am IST
Edited by :migrator

തിരുവനന്തപുരം: വൈകുന്നേരങ്ങളിൽ വൈദ്യുതി ഉപഭോഗം പരമാവധി കുറയ്ക്കണമെന്ന് കെഎസ്ഇബി. വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ട സാഹചര്യം ഒഴിവാക്കാൻ ആളുകൾ സഹകരിക്കണമെന്നും വൈകിട്ട് ആറ് മണി മുതൽ രാത്രി 11 മണിവരെ വൈദ്യുതി ഉപഭോഗം പരമാവധി കുറയ്ക്കണമെന്നും കെഎസ്ഇബി അഭ്യർത്ഥിച്ചു. 

മഴയുടെ ലഭ്യത കുറഞ്ഞത് ജലവൈദ്യുത നിലയങ്ങളുടെ റിസർവോയറുകളിൽ ആവശ്യത്തിനു വെള്ളം ഇല്ലാത്ത അവസ്ഥ സൃഷ്ടിച്ചിട്ടുണ്ട്. ഇത് വൈദ്യുതി ഉത്പാദനത്തെ സാരമായി ബാധിച്ചിരിക്കുന്നതിനാൽ വൈദ്യുതി നിയന്ത്രണമേർപ്പെടുത്തേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളതെന്ന് കെഎസ്ഇബി അറിയിച്ചു. നിയന്ത്രണം ഒഴിവാക്കാൻ വൈകിട്ട് ആറ് മണി മുതൽ രാത്രി 11 മണി വരെ അത്യാവശ്യമല്ലാത്ത വൈദ്യുതി ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും കെഎസ്ഇബി അഭ്യർഥിച്ചു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now