
'പ്രായമായവര്‍ക്ക് ബസില്‍ കയറാന്‍ വലിയ ബുദ്ധിമുട്ടാണ്, പടിയൊന്ന് താഴ്ത്തുമോ?' ; മറിയാമ്മ ഉമ്മന്റെ ചോദ്യമാണ് അതിന്റെ പിന്നില്‍
'മന്ത്രിയായി വന്നശേഷം ഉമ്മന്‍ ചാണ്ടി സാറിന്റെ ഭാര്യയെ ഒരിടത്തുവെച്ച് കണ്ടു. ചേച്ചിയാണ് എന്നോട് പറഞ്ഞത് ഗണേശാ...'

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസുകളുടെ പടിയുടെ ഉയരം കുറയ്ക്കാന്‍ കാരണം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഭാര്യയെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍. താന്‍ ഗതാഗത വകുപ്പ് മന്ത്രിയായപ്പോള്‍ ഉമ്മന്‍ ചാണ്ടിയുടെ ഭാര്യ മറിയാമ്മയെ ഒരിടത്തുവെച്ച് കണ്ടുവെന്നും പ്രായമായവര്‍ക്ക് കെഎസ്ആര്‍ടിസി ബസ്സില്‍ കയറാന്‍ പടിയുടെ ഉയരക്കൂടുതല്‍ കാരണം ബുദ്ധിമുട്ടാണെന്നും അവര്‍ തന്നോട് പറഞ്ഞിരുന്നുവെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു.
WHAT TO READ NEXT

വിഴിഞ്ഞം തുറമുഖം: രണ്ടാം ഘട്ട നിര്‍മ്മാണ ഉദ്ഘാടനം നാളെ
ഉമ്മന്‍ചാണ്ടിയുടെ ഭാര്യ മറിയാമ്മ പറഞ്ഞത് പരിഗണിച്ചാണ് ബസുകളുടെ പടിക്കെട്ടിന്റെ ഉയരം കുറച്ചതെന്ന് മന്ത്രി പറയുന്നു. 'മന്ത്രിയായി വന്നശേഷം ഉമ്മന്‍ ചാണ്ടി സാറിന്റെ ഭാര്യയെ ഒരിടത്തുവെച്ച് കണ്ടു. ചേച്ചിയാണ് എന്നോട് പറഞ്ഞത് ഗണേശാ...പ്രായമായവര്‍ക്ക് ബസില്‍ കയറാന്‍ വലിയ ബുദ്ധിമുട്ടാണ്. പടിയൊന്ന് താഴ്ത്തുമോയെന്ന്. ശരി ചേച്ചിയെന്ന് ഞാനും പറഞ്ഞു. താഴ്ത്തി കൊടുത്തു.
ഉമ്മന്‍ ചാണ്ടിയുടെ ഭാര്യ പറഞ്ഞിട്ടാണ് കെഎസ്ആര്‍ടിസി ബസിന്റെ പടി താഴ്ത്തിയത്. ഇത് ചാണ്ടി ഉമ്മന്‍ അറിയില്ലെങ്കില്‍ അമ്മയോട് ചോദിക്കണം. ചേച്ചീ താഴ്ത്തിവെച്ചിട്ടുണ്ടെന്ന് പിന്നീട് ഒരു ദിവസം കണ്ടു പറഞ്ഞു. അത്രയും പരിഗണനയുണ്ട് കെട്ടോ. ആ കുഞ്ഞിന് അത് മനസ്സിലായില്ല. കുഞ്ഞിന് ചേട്ടനെ അറിയാത്തോണ്ട', കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു.
News Now
ന്യൂറോ സയന്‍സില്‍ പുതിയ 'വെളിച്ചം'; വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്

പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

Summary
KSRTC bus step height was reduced due to a request from Oommen Chandy's wife
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; 53കാരന് പിടിയില്‍

'കെ ബി ഗണേഷ് കുമാര്‍ വ്യക്തിശുദ്ധിയില്ലാത്ത 'പരനാറി'; മതം പറഞ്ഞവർ മന്ത്രിയായില്ലേ, മതേതരത്വം പറഞ്ഞ നമ്മൾ തെണ്ടിയായില്ലേ?': വെള്ളാപ്പള്ളി

