രണ്ട് ഹെഡ്‌ലൈറ്റും ഇല്ലാതെ രാത്രി കെഎസ്ആര്‍ടിസി ബസ് യാത്ര; വളഞ്ഞിട്ട് പിടികൂടി മോട്ടോര്‍വാഹന വകുപ്പ് 

രണ്ടു ഹെഡ് ലൈറ്റുമില്ലാതെ രാത്രി സർവീസ് നടത്തി കെഎസ്ആർടിസി ബസ് പിടികൂടി മോട്ടോർ വാഹന വകുപ്പ്

ഫയൽ ചിത്രം
Last Updated :20 January 2024, 9:08 am IST


കോട്ടയ്ക്കൽ: രണ്ടു ഹെഡ് ലൈറ്റുമില്ലാതെ രാത്രി സർവീസ് നടത്തി കെഎസ്ആർടിസി ബസ് പിടികൂടി മോട്ടോർ വാഹന വകുപ്പ്. കോട്ടയ്ക്കലിൽ നിന്നെത്തിയ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം നടത്തിയ രാത്രികാല പരിശോധനയിലാണ്  ബസ് പിടികൂടിയത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം.

തിരൂർ - പൊന്നാനി റൂട്ടിലോടുന്ന കെഎസ്ആർടിസി ബസ് ആണ് പിടികൂടിയത്. ബസിന് രണ്ട് ഹെഡ് ലൈറ്റും ഉണ്ടായിരുന്നില്ല. സംഭവം ശ്രദ്ധയിൽപ്പെട്ട മോട്ടോർ വാഹന വകുപ്പ്  ഉദ്യോഗസ്ഥർ ചമ്രവട്ടം പാലത്തിന് സമീപം ബസിനെ വളഞ്ഞിട്ട് പിടിച്ചു. തെരുവ് വിളക്കുകളുടെയും മറ്റ് വാഹനങ്ങളുടെയും വെളിച്ചത്തിലാണ് ബസ് രാത്രി ഓടിയിരുന്നത്.

വഴിയിൽ കുടുങ്ങിയ യാത്രികർക്ക് പകരം സംവിധാനം ഒരുക്കാൻ കെഎസ്ആർടിസി തയ്യാറായില്ല. ഇതോടെ മോട്ടോർ വാഹനവകുപ്പിന്റെ അകമ്പടിയിൽ ബസ് പൊന്നാനി ഡിപ്പോയിലെത്തിച്ചു‌.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now