ബാക്കി ചോദിച്ചപ്പോൾ ചില്ലറയില്ലെന്ന് പറഞ്ഞ് കണ്ടക്ടർ ശകാരിച്ചു

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:24 am IST

News Now

തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ കണ്ടക്ടർ ടിക്കറ്റിന്റെ ബാക്കി പണം നൽകാതിരുന്നതിനെ തുടർന്ന് ഒൻപതാം ക്ലാസ് വിദ്യാർഥിനി വീട്ടിലേക്കു നടന്നത് 12 കിലോമീറ്റർ. ആട്ടുകാൽ സ്വദേശിയായ അഖിലേഷിന്റെ മകൾ അനശ്വരയ്ക്കാണു ഈ ദുരവസ്ഥയുണ്ടായത്. നെടുമങ്ങാട് ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനിയാണ് അനശ്വര.

ചൊവ്വാഴ്ച രാവിലെ ട്യൂഷൻ ഉള്ളതു കൊണ്ട് സ്കൂൾ ബസ് ഒഴിവാക്കി കെഎസ്ആർടിസി ബസിലാണ് അനശ്വര നെടുമങ്ങാട്ടേക്കു വന്നത്. 6.40 ന്റെ ഏരുമല നെടുമങ്ങാട് ബസിൽ കയറിയ വിദ്യാർഥിനി പതിനെട്ട് രൂപ ടിക്കറ്റിന് 100 രൂപയാണ് നൽകിയത്. ബാക്കി ചോദിച്ചപ്പോൾ ചില്ലറയില്ലെന്ന് പറഞ്ഞ് കണ്ടക്ടർ ശകാരിച്ചു. ഇറങ്ങുന്ന സമയത്തു വീണ്ടും ബാക്കി ചോദിച്ചെങ്കിലും എവിടെയെങ്കിലും ഇറങ്ങി ചില്ലറ വാങ്ങാൻ പറഞ്ഞ് കണ്ടക്ടർ പരിഹസിച്ചതായും പിതാവ് നെടുമങ്ങാട് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. കയ്യിൽ പണമില്ലാതെ വിദ്യാർഥിനിക്ക് 12 കിലോമീറ്റർ വീട്ടിലേക്കു നടക്കേണ്ടി വന്നുവെന്നും പിതാവ് പരാതിയിൽ പറഞ്ഞു. 

സംഭവം വിവാദമായതോടെ കണ്ടക്ടർ ബാക്കി തുക ഡിപ്പോയിൽ അടച്ചു. പരാതിയെ തുടർന്ന് ഇരുകൂട്ടരെയും പൊലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തുകയും കണ്ടക്ടർ പരാതിക്കാരോടു മാപ്പു പറയുകയും ചെയ്തതിനെ തുടർന്നു കുട്ടിയുടെ രക്ഷാകർത്താവ് കേസ് വേണ്ടെന്ന് അറിയിച്ചതായും പൊലീസ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates