'സമരം തടഞ്ഞാല്‍ തല അടിച്ചുപൊളിക്കും'; പൊലീസിനെതിരെ ഭീഷണിയുമായി കെഎസ്‌യു നേതാവ്

പൊലീസ് ഉദ്യോഗസ്ഥരുടെ പേര് എടുത്തുപറഞ്ഞായിരുന്നു ഭീഷണി.

V T Sooraj
V T Soorajfacebook
Edited by :ആതിര അഗസ്റ്റിന്‍
Last Updated :16 സെപ്റ്റംബർ 2025, 10:19 pm IST

കോഴിക്കോട് : പൊലീസിനെതിരെ ഭീഷണി പ്രസംഗവുമായി കെഎസ്‌യു നേതാവ്. കോഴിക്കോട് ജില്ലാ പ്രസിഡന്റ് വി ടി സൂരജാണ് ഭീഷണി മുഴക്കിയത്. സമരങ്ങള്‍ തടഞ്ഞാല്‍ തല അടിച്ചു പൊളിക്കുമെന്നായിരുന്നു ഭീഷണി. പൊലീസ് ഉദ്യോഗസ്ഥരുടെ പേര് എടുത്തുപറഞ്ഞായിരുന്നു ഭീഷണി.

കെഎസ്‌യുവിന്റെ സമരം നടക്കുന്നയിടത്തേക്ക് കടന്നുവന്നാല്‍ പൊലീസ് ഉദ്യോഗസ്ഥരുടെ തല അടിച്ചു പൊളിക്കുമെന്നാണ് പൊതുവേദിയില്‍ വച്ച് കെഎസ്‌യു ജില്ലാ പ്രസിഡന്റ് ഭീഷണി മുഴക്കിയത്.

ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍ കുമാറിന്റെ നിരാഹാര സമരത്തിനിടെയായിരുന്നു പ്രസംഗം. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളടക്കം വേദിയിലുണ്ടായിരുന്നു. മുമ്പും ഉദ്യോഗസ്ഥര്‍ക്കെതിരെ സൂരജ് ഭീഷണി മുഴക്കിയിരുന്നു.

News Now

Summary

KSU leader V T Sooraj threatens police

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates